കുട്ട ചുമന്നു വലയേണ്ട;മീനുരുളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ ഫ്രെഡറിങ് ഏംഗൽസ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്  രൂപകൽപന ചെയ്ത ട്രോളി ചരുവം മൽസ്യത്തൊഴിലാളികളായ ശാലി രമേശ്, ആമിന എന്നിവർക്കു പി.ടി.തോമസ് എംഎൽഎയും മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസും ചേർന്നു നൽകുന്നു. ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡയറക്ടർ സഞ്ജീവൻ മാധവൻ, ഡി.ബി. ബിനു എന്നിവർ സമീപം. കൊച്ചിയിൽ ഫ്രെഡറിങ് ഏംഗൽസ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത ട്രോളി ചരുവം മൽസ്യത്തൊഴിലാളികളായ ശാലി രമേശ്, ആമിന എന്നിവർക്കു പി.ടി.തോമസ് എംഎൽഎയും മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസും ചേർന്നു നൽകുന്നു. ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡയറക്ടർ സഞ്ജീവൻ മാധവൻ, ഡി.ബി. ബിനു എന്നിവർ സമീപം.

കൊച്ചി ∙ വീടുവീടാന്തരം വലിയ മീൻകുട്ടയുമായി നടക്കുന്ന സ്ത്രീകളുടെ ആരോഗ്യകാര്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെന്നാണു പൊതുവായ ഉത്തരമെങ്കിലും ഇങ്ങനെ ചിന്തിക്കുന്നവരുമുണ്ട്. മഹാഋഷി ഫെഡറിക് ഏംഗൽസ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇവരുടെ ഭാരം ചുമക്കലിന് അറുതി വേണമെന്നു തീരുമാനിച്ചത്. 

വളരെ എളുപ്പത്തിൽ മീൻകൊണ്ടുപോകാവുന്ന ട്രോളി മൽസ്യത്തൊഴിലാളികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻ ചെയ്തു. വീലുള്ള ട്രോളിയിലേക്കു മീൻചെരുവം ഒന്നെടുത്തു വച്ചാൽ മതി. ഇടവഴികളിലൂടെയെല്ലാം കൊണ്ടുനടക്കാവുന്ന തരത്തിലുള്ള വീലുകളാണ് ട്രോളിക്കുള്ളത്. 

മീൻ നിറച്ച ഭാരമുള്ള പാത്രം സ്ഥിരമായി ചുമന്നു നടക്കുന്നതിലൂടെ സ്ത്രീകളുടെ കഴുത്തിലെ എല്ലുകൾക്കു തേയ്മാനം സംഭവിക്കും. കുട്ട പിടിക്കുന്ന കൈകളിലേക്കുള്ള രക്തപ്രവാഹം കുറയും. 

കൈവേദന കാരണം കൈപിടിക്കാതെ കുട്ട ചുമക്കാനുള്ള മെയ്‌വ‌ഴക്കം വരുത്തിയ സ്ത്രീകൾക്കു കഴുത്ത്, ഭാരത്തിനനുസരിച്ചു ചലിപ്പിക്കുന്നതിനാൽ ഞരമ്പുകൾക്കും ക്ഷതം സംഭവിക്കും, തലവേദന, കേഴ്‌വിക്കുറവ് ഇങ്ങനെ നീളും അസുഖങ്ങൾ. 

മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ്, പി.ടി. തോമസ് എംഎൽഎ എന്നിവർ ചേർന്നു ട്രോളിയുടെ മാതൃക പ്രകാശനം ചെയ്തു. തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, മഹാഋഷി ഡയറക്ടർ സഞ്ജീവൻ മാധവൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.