തിമിംഗല സ്രാവുകള്‍ക്കായി കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തേവര സേക്രഡ് ഹാർട്ട് കോളജിൽ ലോക തിമിംഗല സ്രാവ് സംരക്ഷണ ദിനാചരണ പരിപാടിയിൽ, കോളജ് മുറ്റത്തൊരുക്കിയ സ്രാവ് രൂപം വീക്ഷിക്കാനെത്തിയ ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജെയിൻ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സിഇഒ വിവേക് മേനോൻ തുടങ്ങിയവർ.  ചിത്രം: മനോരമ തേവര സേക്രഡ് ഹാർട്ട് കോളജിൽ ലോക തിമിംഗല സ്രാവ് സംരക്ഷണ ദിനാചരണ പരിപാടിയിൽ, കോളജ് മുറ്റത്തൊരുക്കിയ സ്രാവ് രൂപം വീക്ഷിക്കാനെത്തിയ ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജെയിൻ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സിഇഒ വിവേക് മേനോൻ തുടങ്ങിയവർ. ചിത്രം: മനോരമ

കൊച്ചി ∙ ലോക തിമിംഗല സ്രാവ് ദിനത്തിൽ സമുദ്രത്തിലെ ശാന്തനായ ഭീമൻ മൽസ്യത്തിന്റെ സംരക്ഷണത്തിനായുള്ള വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രയത്നങ്ങൾ തുടങ്ങി. കൊച്ചിൻ ഷിപ്‌യാർഡിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ കൂടി ഭാഗമായുള്ള സംരക്ഷണ യജ്ഞം കേരള – ലക്ഷദ്വീപ് സമുദ്രമേഖലയിലെ തിമിംഗല സ്രാവുകളുടെ സംരക്ഷണമാണു ലക്ഷ്യമിടുന്നത്.

തേവര സേക്രഡ് ഹാർട്ട് കോളജിൽ ഹൈബി ഈഡൻ എംഎൽഎയുടെ അധ്യക്ഷതയിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഷിപ്‍യാർഡ് സിഎസ്ആർ കോഓർഡിനേറ്റർ പോൾ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ പ്രഫ. ബി.സി. ചൗധരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിവേക് മേനോൻ.

കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ, ഫിഷറീസ് വെൽഫെയർ ബോർഡ് ചെയർ‍മാൻ പി.പി. ചിത്തരഞ്ജൻ, അമിത് മാലിക്, ഷിപ്‌യാർഡ് ടെക്നിക്കൽ ഡയറക്ടർ സണ്ണി തോമസ്, മറൈൻ പ്രോജക്ട് മാനേജർ സാജൻ ജോൺ എന്നിവർ പ്രസംഗിച്ചു.

വംശനാശഭീഷണി

kochi-requin-baleine

∙ ഇന്ത്യൻ തീരങ്ങളിൽ അങ്ങിങ്ങായി കണ്ടുവരുന്ന ഭീമാകാരനായ മൽസ്യമാണു തിമിംഗല സ്രാവ്. വേട്ടയും കാലാവസ്ഥാ വ്യതിയാനവും മൂലം ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽപെടുത്തി.

ഗുജറാത്ത് തീരത്തു തിമിംഗല സ്രാവുകളെ വ്യാപകമായി വേട്ടയാടിയിരുന്നെങ്കിലും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ തുടർന്ന് അതു നിലച്ചു. ഇപ്പോൾ തിമിംഗല സ്രാവുകളുടെ വലിയ സംരക്ഷകരാണു ഗുജറാത്തിലെ മൽസ്യത്തൊഴിലാളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.