പെലാജിക് ട്രോളിങ്; മുനമ്പത്ത് രണ്ടു ബോട്ടുകൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെലാജിക് ട്രോളിങ് നടത്തിയതിനു വൈപ്പിൻ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പിടികൂടിയ ബോട്ടുകൾ പെലാജിക് ട്രോളിങ് നടത്തിയതിനു വൈപ്പിൻ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പിടികൂടിയ ബോട്ടുകൾ

എളങ്കുന്നപ്പുഴ ∙ പെലാജിക് ട്രോളിങ് നടത്തിയ രണ്ടു ബോട്ടുകളെ വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. പെലാജിക് വലയും മീനും ഉൾപ്പെടെ ‘ദൈവപുത്രൻ’, ‘ജോയൽ’ എന്നീ ബോട്ടുകളെയാണു മുനമ്പത്തുനിന്നു പിടികൂടി വൈപ്പിനിലെത്തിച്ചത്. എറണാകുളം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മൂന്നുലക്ഷം രൂപ പിഴയിട്ടു. രണ്ടു ബോട്ടുകളിലെയും മീൻ ലേലം ചെയ്തു 4,07, 000 രൂപ സർക്കാരിലേക്ക് അടച്ചു.

പള്ളിപ്പുറം സ്വദേശി ഷാലി, മൂത്തകുന്നം സ്വദേശി ബീന ജോഷി എന്നിവരുടേതാണു ബോട്ടുകൾ. കിലോമീറ്ററുകൾ നീളവും 250 മീറ്റർ വായ ദൈർഘ്യവുമുള്ള പെലാജിക് വല രണ്ടു ബോട്ടുകൾ ചേർന്നാണു വലിക്കുക. വലിക്കുന്നയിടങ്ങളിലെ മുഴുവൻ മീനും വലയിൽ കുടുങ്ങും. വിലകൂടിയതും ആവശ്യക്കാർ ഏറെയുള്ളതുമായ മീൻ മാത്രമാണു കരയിൽ എത്തിക്കുക.

അല്ലാത്തവ കടലിൽ തള്ളും. മുനമ്പം ഹാർബറിൽ ചില ബോട്ടുകൾ അനധികൃത മീൻപിടിത്തം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നു പരിശോധന ശക്തമാക്കിയതായി വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ എസ്ഐ രാജീവ് പറഞ്ഞു. ചില ബോട്ടുകൾ ഹാർബറിലെത്തും മുൻപ് വല നശിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

നടപടി തുടരും. ഫോട്ടോ കാപ്ഷൻ: പെലാജിക് ട്രോളിങ് നടത്തിയതിനു വൈപ്പിൻ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പിടികൂടിയ ബോട്ടുകൾ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൗൾട്രി ക്ലബ്് ഉദ്ഘാടനം ചെയ്തു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.