അഴീക്കൽ ഇനി മൽസ്യഗ്രാമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുഫോസ് ദത്തെടുത്ത  അന്ധകാരനഴി അഴീക്കൽ ഗ്രാമത്തിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ഉണക്ക മൽസ്യ ഉൽപാദന ഉപകരണങ്ങൾ കുഫോസ് ഡീൻ ഡോ. എം.എസ്. രാജു കൈമാറുന്നു. ഡോ. ഡെയ്‌സി സി. കാപ്പൻ, ഫാ. സേവ്യർ കുടിയാംശേരി, ഫാ. ജോർജ് ഇസഡോർ, ഫാ. ടോമി കുരിശിങ്കൽ എന്നിവർ സമീപം. കുഫോസ് ദത്തെടുത്ത അന്ധകാരനഴി അഴീക്കൽ ഗ്രാമത്തിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ഉണക്ക മൽസ്യ ഉൽപാദന ഉപകരണങ്ങൾ കുഫോസ് ഡീൻ ഡോ. എം.എസ്. രാജു കൈമാറുന്നു. ഡോ. ഡെയ്‌സി സി. കാപ്പൻ, ഫാ. സേവ്യർ കുടിയാംശേരി, ഫാ. ജോർജ് ഇസഡോർ, ഫാ. ടോമി കുരിശിങ്കൽ എന്നിവർ സമീപം.

പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി അഴീക്കൽ ഗ്രാമത്തെ ദത്തെടുത്തു. സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങളിലൂടെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുഫോസ് തീരദേശ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അഴീക്കലിനെ ദത്തെടുത്തത്.

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ, കുമ്പളം ഗ്രാമങ്ങൾ ഈ പദ്ധതിയിൽ നേരത്തെ ഉണ്ട്. അഴീക്കലിൽ  മൽസ്യത്തൊഴിലാളി കുടുംബങ്ങളിലെ നൂറു സ്ത്രീകൾക്ക് ഉണക്ക മൽസ്യ ഉൽപാദനത്തിൽ ശാസ്ത്രീയ പരിശീലനവും തൊഴിൽ ഉപകരണങ്ങളും നൽകി.

ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ (എഡിഎസ്) സഹകരണത്തോടെ രൂപീകരിച്ച സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളിലൂടെയാണ്‌ തൊഴിൽ ഉപകരണങ്ങൾ കൈമാറിയത്. ഇവർ ഉൽപാദിപ്പിക്കുന്ന ഉണക്ക മൽസ്യം ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ വിൽപന ശാലകളിലൂടെ പൊതു വിപണിയിൽ എത്തും.

കുഫോസ് സ്‌കൂൾ ഓഫ് അക്വാകൾച്ചർ ആൻഡ് ബയോ ടെക്‌നോളജി ഡീൻ ഡോ. എം.എസ്. രാജു ദത്തെടുക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആലപ്പുഴ രൂപതാ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടോമി കുരിശിങ്കൽ, കുഫോസ് ഡയറക്ടർ ഓഫ് എക്‌സ്‌ടെൻഷൻ ഡോ. ഡെയ്‌സി സി. കാപ്പൻ, അഴീക്കൽ സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ജോർജ് ഇസഡോർ, സിസ്റ്റർ ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.