ഓർമകളിൽ ചാച്ചാജി; നാടെങ്ങും ശിശുദിനാഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

  കടുങ്ങല്ലൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശിശുദിനത്തിൽ മെഗാ തിരുവാതിര അവതരിപ്പിച്ചപ്പോൾ. കടുങ്ങല്ലൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശിശുദിനത്തിൽ മെഗാ തിരുവാതിര അവതരിപ്പിച്ചപ്പോൾ.

പറവൂർ ∙ നാടെങ്ങും ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷമണിഞ്ഞെത്തിയ കുരുന്നുകൾ ആഘോഷത്തിനു മാറ്റുകൂട്ടി. റാലി, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.ഇളന്തിക്കര ഗവ. എൽപി സ്കൂളിൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.പി. ജോസ് അധ്യക്ഷനായി. മാളവന ചാരിറ്റി കോൺവന്റ് നഴ്സറി സ്കൂളിൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. ജെയ്സൺ കുടിയിരിക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 

ചേന്ദമംഗലം ഗവ. എൽപി സ്കൂളിൽ റാലി, മധുരപലഹാര വിതരണം തുടങ്ങിയവയുണ്ടായി.നഗരസഭ 120–ാം നമ്പർ അങ്കണവാടിയിൽ വാർഡ് കൗൺസിലർ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപിക രേഖ അധ്യക്ഷയായി. ഏഴിക്കര ദി യങ് മെൻസ് വായനശാലയിൽ നടന്ന ശിശുദിനാഘോഷവും മുതിർന്ന പൗരനെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ അധ്യക്ഷയായി.

അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ സീനിയർ സെക്കൻഡറി സ്കൂളിൽ നെഹ്‌റുവിന്റെ വേഷമിട്ട വിദ്യാർഥി ഇഷാൻ ഗോകുൽ ഉദ്ഘാടനം ചെയ്തു. മാനേജർ എം.എം. തമ്പി അധ്യക്ഷനായി. ആക‌്ഷൻ സോങ്, ഫ്ലാഷ് മോബ്, സ്കിറ്റ്, ഫാഷൻ ഷോ, പദ്യം ചൊല്ലൽ തുടങ്ങിയവ അരങ്ങേറി.‌‌‍‍

നന്ത്യാട്ടുകുന്നം ഓർമ കുടുംബ കൂട്ടായ്മ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭ 23–ാം വാർഡിലെ 118–ാം നമ്പർ അങ്കണവാടിയിലേക്കു ഫർണീച്ചർ നൽകി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം മോഹൻകുമാർ അധ്യക്ഷനായി. പുല്ലങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ റാലിയും ചിത്രസദനം സ്കൂൾ ഓഫ് ആർട്സ് ചിത്രരചനാ മൽസരവും നടത്തി.

ആലങ്ങാട് ∙ ശിശുദിന റാലിയും വയോജനങ്ങളെ ആദരിക്കൽ ചടങ്ങും നടത്തി. കരുമാലൂർ പഞ്ചായത്തു പ്രതിപക്ഷ നേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. കൺവീനർ വൽസ സജീവ് അധ്യക്ഷയായി. എ.എം. അബ്ദുല്ല, കെ.എ. ഹനീഫ, മിനി സന്തോഷ്, ലിനി അജി എന്നിവർ പ്രസംഗിച്ചു.

 ∙ പൊലീസ് സ്റ്റേഷനിൽ ശിശുദിനം ആഘോഷിച്ച് ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ വിവിധ അങ്കണവാടികളിലെ കുട്ടികൾ. ശിശുദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആലങ്ങാട് എസ്എെ എൽ. അനിൽകുമാർ നിർവഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷനായി.

വരാപ്പുഴ ∙ കോട്ടുവള്ളി പഞ്ചായത്ത് 14–ാം വാർഡ് അങ്കണവാടിയും ദീപം കുടുംബശ്രീയും ചേർന്നു ശിശുദിനം ആഘോഷിച്ചു. വാർഡ് അംഗം വനജ അശോകൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അരവിന്ദാക്ഷൻ, നിഖില ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കടുങ്ങല്ലൂർ ഗവ. സ്കൂളിൽ കുരുന്നുകളുടെ തിരുവാതിര

കുട്ടികളുടെ തിരുവാതിരകളി വർണാഭമായി. കടുങ്ങല്ലൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികളാണു ശിശുദിനാഘോഷത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയൊരുക്കിയത്. 54 വിദ്യാർഥികൾ ചേർന്നാണു തിരുവാതിര അവതരിപ്പിച്ചത്. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അധ്യാപികമാരും അമ്മമാരും തിരുവാതിര വേഷം അണിഞ്ഞാണ് എത്തിയത്. അലിഗഡ് മുസ്‌ലിം സർവകലാശാല മുൻ റജിസ്ട്രാർ പ്രഫ. കെ.എ. ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ. ജയൻ അധ്യക്ഷനായി.

ഹെഡ്മാസ്റ്റർ ബാബു പോൾ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ആർ.എസ്. സോണിയ, പിടിഎ പ്രസിഡന്റ് കെ.എം. മൃഷ്ണ, അബ്ദുൽ കരിം, സുരേഷ് മുട്ടത്തിൽ, ടി.പി. ബിന്ദു, സിജി സേവ്യർ, ടി.എ. സലത്ത് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.