മൽസ്യവില കുതിച്ചുചാടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തോപ്പുംപടി ∙ മലയാളിയുടെ അടുക്കളയിലെ മീൻരുചി ‘ഓഖി’ കൊണ്ടുപോയി. മാർക്കറ്റിൽ കിട്ടുന്ന മൽസ്യത്തിനു ചുഴറ്റിയടിക്കുന്ന വില. ജനപ്രിയ മൽസ്യമായ മത്തി എവിടെയും ലഭ്യമല്ല. അയല, കേര, ചൂര, ആവോലി തുടങ്ങിയ മൽസ്യങ്ങൾ മഹാരാഷ്ട്രയിലെ രത്‌നഗിരി, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു വ്യാപകമായി എത്തുന്നുണ്ട്. അറബിക്കടലിലെ മൽസ്യത്തോളം രൂചിയും വിലയുമില്ലാത്ത ഇവ എക്കാലത്തെയും റിക്കോർഡ് വിലയ്ക്കാണു വിറ്റഴിക്കുന്നത്.

ക്രിസ്മസ് പ്രമാണിച്ചു സ്റ്റോറുകളിൽ സൂക്ഷിച്ചിരുന്ന മൽസ്യങ്ങൾ കടുത്ത ക്ഷാമത്തെ തുടർന്നു വിപണിയിൽ എത്തിയിട്ടുണ്ട്. മൂന്നാഴ്ച കാലത്തോളം സ്റ്റോറിൽ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾ ഇല്ലാതെ തന്നെ ലാഭം കിട്ടുന്ന സ്ഥിതി വന്നപ്പോഴാണു കച്ചവടക്കാർ കരുതൽ മൽസ്യം പുറത്തെടുത്തത്. ഇതു ക്രിസ്മസ് സീസണിലെ വില വർധനയ്ക്കും ദൗർലഭ്യതയ്ക്കും കാരണമാകും.

നാടൻ മൽസ്യങ്ങളും ഇപ്പോൾ കാര്യമായി ലഭിക്കുന്നില്ല. കണമ്പ്, കൂരി തുടങ്ങിയ മൽസ്യങ്ങൾ പേരിനു മാത്രമാണു ലഭിക്കുന്നത്. ഇവ വലിയ വിലയ്ക്കാണു വിറ്റഴിക്കുന്നത്. ഉണക്കമീൻ വിലയും ഉയർന്നു. പച്ചമൽസ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഉണക്ക മൽസ്യ വിപണിയിലും കുതിപ്പ്. നാടൻ ഉണക്കമീനിനു പുറമെ ചാപ്പ മൽസ്യവും വൻ തോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.