പോഷകാഹാരക്കുറവിനെതിരെ കൂട്ടായ ശ്രമം വേണമെന്ന് ഡോ. മഞ്ജു ശർമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 കൊച്ചിയിൽ സിഎംഎഫ്ആർഐ നടത്തുന്ന വിന്റർ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുൻ സെക്രട്ടറിയും പത്മഭൂഷൺ ജേതാവുമായ ഡോ. മഞ്ജു ശർമയെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പൂച്ചെണ്ടു നൽകി സ്വീകരിക്കുന്നു.  				         ചിത്രം: മനോരമ' കൊച്ചിയിൽ സിഎംഎഫ്ആർഐ നടത്തുന്ന വിന്റർ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുൻ സെക്രട്ടറിയും പത്മഭൂഷൺ ജേതാവുമായ ഡോ. മഞ്ജു ശർമയെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പൂച്ചെണ്ടു നൽകി സ്വീകരിക്കുന്നു. ചിത്രം: മനോരമ'

കൊച്ചി ∙ പോഷകാഹാരക്കുറവ് ഇന്ത്യയിൽ ഗുരുതര പ്രശ്‌നമായി തുടരുകയാണെന്നു കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുൻ സെക്രട്ടറി ഡോ. മഞ്ജു ശർമ. ഗ്രാമങ്ങളിൽ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവു പരിഹരിക്കാൻ കൂട്ടായ ശ്രമം വേണം. 21 ലക്ഷം കുട്ടികൾ രാജ്യത്തു പോഷകാഹാരക്കുറവിനാൽ മരിക്കുന്നുവെന്നത് ഗൗരവത്തോടെ കാണണമെന്നും അവർ പറഞ്ഞു.

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.  മഞ്ജു ശർമ. ഗ്രാമങ്ങളിൽ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ച് പരിശീലന–ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. കർഷകർക്കു ഗുണകരമാകുന്ന രീതിയിലുള്ള ജനകേന്ദ്രീകൃത വികസന പദ്ധതികളാണു രാജ്യത്തിനു വേണ്ടത്.

കാർഷിക മേഖലയിൽ സ്ത്രീസാന്നിധ്യം ഉറപ്പാക്കിയാൽ മാത്രമേ ഗ്രാമീണതലത്തിൽ പുരോഗതിയുണ്ടാകൂ. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നു ഗ്രാമങ്ങളിൽ സംയുക്ത വികസന പദ്ധതികൾ നടപ്പാക്കണമെന്നും അവർ പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മറൈൻ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.പി. വിജയഗോപാൽ, സീനിയർ സയന്റിസ്റ്റ് ഡോ. കാജൽ ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.

കടൽജീവികളിൽ നിന്ന് കൂടുതൽ പ്രകൃതിദത്ത ഉൽപന്നങ്ങൾ വരുന്നു

കൊച്ചി ∙ കടൽജീവികളിൽ നിന്നു  കൂടുതൽ പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉടൻ പുറത്തിറക്കുമെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ പറഞ്ഞു. കടൽ ബാക്റ്റീരിയകളിൽ നിന്നുള്ള ആന്റി മൈക്രോബിയൽ ഉൽപന്നം, കടൽപായലിൽ നിന്നുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം എന്നിവ നിർമാണ ഘട്ടത്തിന്റെ അവസാന ദശയിലാണ്. കടൽ ജീവികളിൽനിന്നു നിർമിച്ച വിവിധ സൗന്ദര്യവർധക ഉൽപന്നങ്ങൾ സിഎംഎഫ്ആർഐ ഉടൻ പുറത്തിറക്കും.

ആരോഗ്യ-മരുന്നുൽപാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്നു തെളിയിക്കപ്പെട്ട കടൽ ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിന്റർ സ്‌കൂളിൽ പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും 25 ഗവേഷകർ പങ്കെടുക്കുന്നുണ്ട്. സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി വിഭാഗം നടത്തുന്ന വിന്റർ സ്‌കൂൾ 21 ദിവസം ഉണ്ടാകും.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.