മാസ്റ്റർ പ്ലാൻ: പറവൂരിൽ ബിജെപി ഹർത്താൽ അഞ്ചിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പറവൂർ ∙ ജനവിരുദ്ധ മാസ്റ്റർ പ്ലാനിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭാ പ്രദേശത്ത് അഞ്ചിന് ബിജെപി ഹർത്താൽ. ആറു മുതൽ ആറു വരെയാണ് ഹർത്താലിന് ആഹ്വാനം. പാൽ, പത്രം, ആശുപത്രി, എയർപോർട്ട് ആവശ്യങ്ങളെ ഒഴിവാക്കി. വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നു ഒത്തുകളി നടത്തുകയാണെന്നു ബിജെപി ആരോപിച്ചു. വേണ്ട ചർച്ച നടത്താതെ ഇടതു വലതു മുന്നണികൾ ചേർന്നാണു മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലാക്കിയത്.

ജനങ്ങളും കച്ചവട സ്ഥാപനങ്ങളും വലിയ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. വി.ഡി. സതീശൻ എംഎൽഎയും നഗരസഭ ഭരിക്കുന്ന കോൺഗ്രസും ഒരു ഭാഗത്തും സിപിഎം നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷം മറുഭാഗത്തുമായി വാദപ്രതിവാദം മാത്രമാണ് നടക്കുന്നത് – ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.