ജൂബിലിപ്രഭയിൽ തിളങ്ങി അന്ന–കിറ്റക്സ് ഗ്രൂപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kochi-anna-group അന്ന–കിറ്റക്സ് ഗ്രൂപ്പിന്റെ അൻപതാം വാർഷികാഘോഷം ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻനായർ ഉദ്ഘാടനം ചെയ്യുന്നു. സാബു എം. ജേക്കബ്, ബോബി എം. ജേക്കബ്, ഏലിയാമ്മ ജേക്കബ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, ശ്രീകണ്ഠൻ നായർ, ജിൻസി അജി, കെ.വി. ജേക്കബ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവർ സമീപം.

കിഴക്കമ്പലം (കൊച്ചി) ∙ പ്രമുഖ വ്യവസായ സ്ഥാപനമായ അന്ന–കിറ്റക്സ് ഗ്രൂപ്പിന്റെ അൻപതാം വാർഷികാഘോഷം ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻനായർ ഉദ്ഘാടനം ചെയ്തു. 1968ൽ എം.സി. ജേക്കബ് എട്ടു തൊഴിലാളികളുമായി തുടങ്ങിയ അന്ന–കിറ്റക്സ് ഗ്രൂപ്പ് ഇന്നു പതിനയ്യായിരത്തിനു മുകളിൽ ജീവനക്കാരുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി മാറിയതായി അദ്ദേഹം പറഞ്ഞു. ജനകീയ കൂട്ടായ്മയായ ട്വന്റി20 ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. സംഘടനയിലേക്ക് രാഷ്ട്രീയം കലരാത്തതിനാൽ വികസനം സാധ്യമാകുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.

50 വർഷത്തിനിടയിൽ അന്ന–കിറ്റക്സ് ഗ്രൂപ്പിനെ ആഗോള തലത്തിലേക്കു വളർത്തിയതുപോലെ മൂന്നു വർഷത്തിനുള്ളിൽ കിഴക്കമ്പലം ട്വന്റി20യെ ലോക ശ്രദ്ധയിലേക്കു നയിക്കുമെന്നു കിറ്റക്സ് ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. വിഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, അന്ന–കിറ്റക്സ് ഗ്രൂപ്പ് എംഡി ബോബി എം. ജേക്കബ്, കിറ്റക്സ് സ്ഥാപകൻ എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ്, ഫ്ലവേഴ്സ് ടിവി മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് ജിൻസി അജി എന്നിവർ പ്രസംഗിച്ചു. മലയാള സിനിമയ്ക്ക് മികച്ച സംഗീതമൊരുക്കിയ പ്രതിഭാധനരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. യേശുദാസ്, ജയചന്ദ്രൻ, ചിത്ര, സുജാത, നിവിൻ പോളി, ജയസൂര്യ, അനു സിത്താര, വിജയ് യേശുദാസ് തുടങ്ങിയ സിനിമാ–സംഗീത രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും നർത്തകരും ഹാസ്യ താരങ്ങളും ഒന്നിച്ച കലാവിരുന്നുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.