ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ‘ഏറെ പ്രത്യേകത’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിച്ച ഫീഡിങ് റൂം കെഎംആർഎൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിച്ച ഫീഡിങ് റൂം കെഎംആർഎൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി ∙ വനിതാ ദിനത്തിൽ കൊച്ചി മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷൻ വനിതാമയം. സ്റ്റേഷൻ കൺട്രോളറും  സാങ്കേതിക വിഭാഗം ജീവനക്കാരും എല്ലാം വനിതകളായിരുന്നു. കൗണ്ടർ സ്റ്റാഫായി നേരത്തേ തന്നെ വനിതകളാണ്. ഇൗ വനിതാമുഖം  ഇടപ്പള്ളി സ്റ്റേഷനിൽ 12 വരെ തുടരാനാണു തീരുമാനം. 

വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി സ്റ്റേഷനിൽ മുലയൂട്ടൽ മുറിയും നാപ്കിൻ വെൻഡിങ് മെഷീനും ഡയപർ മാറ്റാനുള്ള സ്ഥലവും കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം‌ ചെയ്തു. ‘ ഓരോ സ്ത്രീയും ഏറെ പ്രത്യേകതയുള്ളയാൾ ’ എന്ന ടാഗ് ലൈനോടുകൂടിയാണ് കെഎംആർഎൽ വനിതാ ദിനം ആചരിച്ചത്.

വനിതാ ജീവനക്കാർ അഞ്ചംഗ സംഘമായി തിരിഞ്ഞു രാവിലെ മെട്രോ യാത്രക്കാരുമായി സംഭഷണം നടത്തി.മെട്രോയിൽ വനിതകൾക്കുള്ള സൗകര്യങ്ങൾ പങ്കുവച്ചു. യാത്രക്കാരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. കിഡ്നി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ യാത്രക്കാർക്കും മെട്രോയിൽ കുപ്പിവെള്ളം വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.