അജ്ഞാതനല്ല; റെയിൽ ട്രാക്കിലെ രണ്ടുവയസ്സുകാരന് രക്ഷകനായത് ഒരു പൊലീസ് ഓഫിസര്‍ തന്നെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yathrakkaran കളമശേരിയിൽ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയ രണ്ടുവയസ്സുകാരൻ ദേവനാരായണൻ പൊലീസുദ്യോഗസ്ഥനൊപ്പം, ജനമൈത്രി പൊലീസ് എന്ന ഫെയ്സ്ബുക്ക് പേജ് പങ്കുവച്ച അനീഷ് മോന്റെ ചിത്രം

കളമശേരി ∙ നന്മനിറഞ്ഞ ആ അജ്ഞാതനായ  ട്രെയിൻ യാത്രക്കാരൻ ഒരു പൊലീസ് ഓഫിസര്‍തന്നെ. റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെ കളമശ്ശേരി പൊലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോൾ ഏവരുടെയും അന്വേഷണം ദൈവദൂതനെ പോലെ കൃത്യസമയത്ത്  കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് വിവരം നൽകാൻ സന്മനസ് കാണിച്ച ആ അജ്ഞാതന്‍ ആരാണെന്നായിരുന്നു . സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ കളമശ്ശേരി പോലീസ് തിരിച്ചു വിളിച്ചപ്പോഴാണ് ആളെ മനസ്സിലായത്.. കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആയ അനീഷ് മോന്‍ ആണ് സമയോചിതമായ ഇടപെടൽ നടത്തിയത്.

അനീഷ്മോൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു കുരുന്നു ജീവനാണ്. രാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെയാണ് ട്രെയിനിൽ വരികയായിരുന്ന പോലീസ് ഓഫിസര്‍  അനീഷ് മോന്‍ വിളിച്ചറിയിച്ചതിനെ തുടർന്നു പൊലീസെത്തി രക്ഷിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കളമശേരിയിലാണു സംഭവം. റെയിൽവേ ക്വാർട്ടേഴ്സിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ അമ്മറിയാതെ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങി നടന്നു. കുട്ടിയെ കാണാതായ അമ്മ അന്വേഷിച്ചിറങ്ങിയത് എതിർദിശയിലേക്കും. ട്രാക്കിലൂടെ തപ്പിത്തടഞ്ഞു പോവുകയായിരുന്ന കുട്ടിയെ തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ അനീഷ് മോന്‍ കണ്ടു.അരിക്കോട്ടെ കരുവാരക്കാട് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ഈ കാഴ്ച കണ്ട് വിളിച്ചറിയിച്ചത്

ajnatha-yathrakkaran-news-snap

സന്ദേശം ലഭിച്ചയുടൻ എസ്ഐ പ്രസന്നനും എഎസ്ഐ പത്മകുമാറും സിപിഒമാരായ അനിലും നിയാസ് മീരാനും ഓടിയെത്തി. പാളത്തിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോർച്ചിന്റെ വെളിച്ചത്തിൽ അവർ കണ്ടെത്തി. ആ കുഞ്ഞിനെയും വാരിയെടുത്ത് അവർ അരകിലോമീറ്ററോളം മുന്നോട്ടു നീങ്ങിയപ്പോഴാണ‌് കുഞ്ഞിനെ അന്വേഷിച്ചു നടന്ന അമ്മയെയും കൂട്ടരെയും കണ്ടെത്തിയത്. ചോരയൊലിപ്പിച്ച നിലയിൽ കുഞ്ഞിനെ കണ്ട അമ്മ തളർന്നു വീണു. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

കൊല്ലത്ത്‌ ഡ്രൈവർ ആയ അജിത്തിന്റെയും റെയിൽവേ ജീവനക്കാരിയായ മഞ്ജുവിന്റെയും മകൻ ദേവനാരായണനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. മഞ്ജു മൂന്നു ദിവസം മുൻപാണു കളമശേരിയിൽ ജോലിക്ക് എത്തിയത്. അജിത്തിനും മഞ്ജുവിനും ആറു വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുട്ടിയാണ് ദേവനാരായണൻ. ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങും നേരം അമ്മ മഞ്ജു പൊലീസുകാരുടെ മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി.

child-save
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.