go

പുഴമീനുകൾക്ക് അരുചി; രോഗബാധയെന്നും പ്രചാരണം: വസ്തുത ഇതാണ്!

കായൽ മീനുകൾ.
കായൽ മീനുകൾ.
SHARE

വൈപ്പിൻ ∙ പ്രളയം കഴിഞ്ഞിട്ടും കായലിൽ ഉപജീവനം തേടുന്ന മൽസ്യത്തൊഴിലാളികളുടെ  ദുരിതം തീർന്നില്ല.  മീനിന്റെ ലഭ്യത കുറഞ്ഞതിനു പുറമേ, കിട്ടുന്ന  മീനിനു  ഡിമാൻഡ് കുറഞ്ഞതോടെയാണിത്. കടലിൽ മൽസ്യ ലഭ്യത കൂടിയതോടെ  പുഴമീൻ വാങ്ങുന്നവരുടെ എണ്ണം  കാര്യമായി കുറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്ന്  ഒട്ടേറെ തൊഴിൽദിനങ്ങൾ മൽസ്യത്തൊഴിലാളികൾക്കു  നഷ്ടമായിരുന്നു. പ്രളയജലത്തിന്റെ സാന്നിധ്യം  വിട്ടൊഴിയാത്തതിനാൽ പിന്നീടുള്ള  ദിവസങ്ങളിൽ  മീൻ തീരെ കിട്ടാത്ത അവസ്ഥയായിരുന്നുവെന്നു  തൊഴിലാളികൾ പറയുന്നു.

എന്നാൽ  കിട്ടിത്തുടങ്ങിയപ്പോഴാവട്ടെ,  ഡിമാൻഡ് തീരെ  കുറയുകയും ചെയ്തു. പ്രളയത്തെത്തുടർന്ന്  ഉടലെടുത്ത  സാമ്പത്തിക ഞെരുക്കവും ഇതിനു കാരണമായിരുന്നെങ്കിലും ഇപ്പോഴും സ്ഥിതി  മെച്ചപ്പെട്ടിട്ടില്ല.  നേരത്തേ ആളുകൾ പുഴമീൻ ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ നിർബന്ധിച്ചു വാങ്ങിപ്പിക്കേണ്ട സ്ഥിതിയാണത്രെ. വെള്ളപ്പൊക്കത്തെത്തുടർന്നു  പുഴമീനുകൾക്കു രുചിവ്യത്യാസം സംഭവിച്ചെന്നും  രോഗബാധയുണ്ടെന്നുമൊക്കെയുള്ള  പ്രചാരണങ്ങൾ  സ്ഥിതി കൂടുതൽ വഷളാക്കി.

ഏതാണ്ട് ഇതേസമയം  കടലിൽ മൽസ്യ ലഭ്യത കൂടുകയും  ചെയ്തു.  സാധാരണക്കാർ കൂടുതലായി  വാങ്ങി ഉപയോഗിക്കുന്ന  ചാള, അയല എന്നിവ കൂടുതലായി മാർക്കറ്റുകളിൽ എത്തിത്തുടങ്ങിയതോടെ  ആളുകൾ  പുഴമൽസ്യങ്ങളെ ഒന്നുകൂടി  തഴയുന്ന സാഹചര്യമായി.     കരിമീൻ തുടങ്ങി വിപണിയിൽ ഏറെ പ്രിയമുണ്ടായിരുന്ന ഇനങ്ങൾ ഇപ്പോൾ കിലോഗ്രാമിനു  150 രൂപ വരെ കുറച്ചാണു വിൽപന.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama