go

ഗ്രേറ്റർ ഫ്ലമിംഗോ അഥവ വലിയ രാജഹംസം: താമരവട്ടത്ത് അപൂർവ അതിഥി

എടവനക്കാട്  താമരവട്ടത്തെ  പാടശേഖരത്തിലെത്തിയ ഗ്രേറ്റർ ഫ്ലെമിംഗോ
എടവനക്കാട് താമരവട്ടത്തെ പാടശേഖരത്തിലെത്തിയ ഗ്രേറ്റർ ഫ്ലെമിംഗോ
SHARE

എടവനക്കാട് ∙ വൈപ്പിനിൽ ദേശാടനപക്ഷികളുടെ കേന്ദ്രമായ എടവനക്കാട് താമരവട്ടത്ത് ഇക്കുറി അപൂർവ അതിഥി. ഗ്രേറ്റർ ഫ്ലമിംഗോ എന്നറിയപ്പെടുന്ന വലിയ രാജഹംസമാണ് ഇവിടത്തെ പാടശേഖരങ്ങളിൽ എത്തിയിരിക്കുന്നത്. അരയക്കൊക്ക്, പൂനാര എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ അപൂർവമായാണു കേരളത്തിൽ എത്താറുള്ളതെന്നു പക്ഷിനിരീക്ഷകർ പറയുന്നു. ഒരു മീറ്ററോളം നീളമുള്ള കാലുകൾക്കും നീണ്ട കഴുത്തിനും പുറമെ പിങ്ക് നിറം കലർന്ന കൊക്കും വെളുത്ത തൂവലുകളുമാണു പ്രത്യേകത.

ചിറകുകളിലെ തൂവലുകൾക്കു കടുത്ത പിങ്ക് നിറമായിരിക്കും. നീണ്ടുവളഞ്ഞ കൊക്കിന്റെ അഗ്രഭാഗം കറുപ്പുനിറത്തിലായിരിക്കും. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്. നൂറുപക്ഷികളെങ്കിലും അടങ്ങുന്ന സംഘമായിട്ടായിരിക്കും യാത്ര. ഒരു ദിവസം അഞ്ഞൂറിലേറെ കിലോമീറ്റർ താണ്ടും. വെള്ളക്കെട്ടുകളിലും ചതുപ്പു പ്രദേശങ്ങളിലും പരതി ചെറുമീനുകൾ, കക്കകൾ, ചെമ്മീനുകൾ, പ്രാണികൾ എന്നിവയെ ആഹാരമാക്കുന്നതാണു രീതി. പക്ഷിനിരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ എടവനക്കാട് സ്വദേശി റോമി മാളിയേക്കലാണ് ഇവയുടെ ചിത്രം പകർത്തിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama