go

ഭിന്നശേഷി വാരാചരണം സമാപിച്ചു

SHARE

മൂവാറ്റുപുഴ∙ ബിആർസി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണം സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർപഴ്‌സൻ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള ഗിരീഷ്‌കുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ലീല ബാബു, ആലീസ് കെ ഏലിയാസ്, എസ്എസ്എ ജില്ല പ്രോഗ്രാം ഓഫിസർ പി.ജ്യോതിഷ്, ജിജോ ചെറിയാൻ ആർ.വിജയ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടന്നു.

ദീപശിഖാപ്രയാണവും ഉണ്ടായിരുന്നു. സർക്കാർ ഈസ്റ്റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ഫാത്തിമ സുബൈറിൽ നിന്നു വാർഡ് കൗൺസിലർ കെ.എ. അബ്ദുൾ സലാം ദീപശിഖ ഏറ്റുവാങ്ങി. തുടർന്നു നടന്ന ദീപശിഖാ പ്രയാണത്തിൽ ബിപിഒ എൻ.ജി രമാദേവി, പ്രധാന അധ്യാപകൻ പ്രദീപ് കൂമാർ, ബിആർസി ജീവനക്കാർ, ഈസ്റ്റ് ഹൈസ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മഹാരാജാസ് കോളജിലെ അസിസ്റ്റന്റ് പ്രഫ. നാവൂർ പരീത് കൂട്ടികളും രക്ഷിതാക്കളുമായി അനുഭവം പങ്കുവച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama