go

പാടശേഖരത്തും തോടിലും ശുചിമുറി മാലിന്യം തള്ളി

SHARE

മൂവാറ്റുപുഴ∙ കാക്കനാട് മൂവാറ്റുപുഴ റോഡരികിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളി. റോഡിനോടു ചേർന്നുള്ള മുടവൂർ പാടശേഖരത്തും ചീങ്കണ്ണി തോടിലുമാണ് ചൊവ്വാഴ്ച രാത്രി ശുചിമുറി മാലിന്യം തള്ളിയത്.സമീപത്തുള്ള വീട്ടൂർ വനമേഖലയിലും പരിസിരത്തുമൊക്കെ ശുചിമുറി മാലിന്യം തള്ളുന്നതു പതിവായതോടെ നാട്ടുകാർ രാത്രി കാവൽ നിന്ന് മാലിന്യം തള്ളുന്നവരെയും വാഹനങ്ങളും പിടികൂടിയിരുന്നു.

എന്നാൽ പൊലീസ് ഇതിന്റെ പേരിൽ നാട്ടുകാരെ വേട്ടയാടുന്നു എന്നാരോപിച്ചു പ്രതിഷേധം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും മാലിന്യം തള്ളിയത്. ഒട്ടേറെപ്പേർ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തോടിൽ ശുചിമുറി മാലിന്യം തള്ളിയതോടെ വെള്ളം മലിനമാക്കപ്പെട്ടിരിക്കുകയാണ്,അസഹനീയമായ ദുർഗന്ധവും ഉയരുന്നുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama