go

ശുചിമുറി മാലിന്യം; ഈ വർഷം പിടിയിലായത് 173 വാഹനം

SHARE

കാക്കനാട്∙ ജല സ്രോതസുകളിൽ ശുചിമുറി മാലിന്യം തള്ളിയതിനു ജില്ലയിൽ ഈ വർഷം എടുത്തത് 402 കേസ്. 459 പ്രതികളെ അറസ്റ്റ് ചെയ്തെന്നും 173 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെന്നും നിയമസഭയിൽ പി.ടി.തോമസ് എംഎൽഎയെ മുഖ്യമന്ത്രി അറിയിച്ചു. ശുചിമുറി മാലിന്യ സംസ്കരണത്തിനു ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തടസമുണ്ടെങ്കിൽ പരിഹരിക്കും. പൊതുനിരത്തുകളിലും ജലസ്രോതസുകളിലും ജനവാസ കേന്ദ്രങ്ങളിലും ശുചിമുറി മാലിന്യവും ഇതര മാലിന്യവും തള്ളുന്നത് നിരീക്ഷിക്കാൻ പൊലിസിനു നിർദേശം നൽകിയിട്ടുണ്ട്.

ഹൈവേ പട്രോളിങ്, സ്പൈ‍ഡർ പട്രോളിങ്, ലോക്കൽ പൊലിസ് മൊബൈൽ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാകും നിരീക്ഷണം. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു വരുന്നു. ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ പൊലിസ് സ്റ്റേഷനുകൾക്കു ഡിജിപി നിർദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama