go

സമ്പൂർണ്ണ ഇ–മാലിന്യ രഹിത ജില്ല; 2 മാസത്തിനകം ലക്ഷ്യം നേടും

SHARE

കാക്കനാട്∙ ജില്ലയെ സമ്പൂർണ്ണ ഇ–മാലിന്യ രഹിതമാക്കാനുള്ള പദ്ധതിക്കു ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേർന്നു രൂപം നൽകി.‌ നാടു നീളെ കൗണ്ടറുകൾ തുറന്നു 2 മാസത്തിനകം പരമാവധി ഇ–മാലിന്യം ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറുകയാണ് ലക്ഷ്യം. സർക്കാർ ഓഫിസുകളിലെ ഇ–മാലിന്യം ശേഖരിക്കാൻ നിലവിൽ സംവിധാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കൗണ്ടർ തുറന്നു നാട്ടിലെ ഇ–മാലിന്യം ശേഖരിക്കാനാണ് നടപടിയെടുക്കുക.

സ്കൂളുകളിലും കോളജുകളിലും തുറക്കുന്ന കൗണ്ടറുകളിലൂടെ വിദ്യാർഥികൾ കൊണ്ടുവരുന്ന ഇ–മാലിന്യം ശേഖരിക്കും. സ്വന്തം വീട്ടിലെയും അയൽവീടുകളിലെയും ഇ–മാലിന്യങ്ങളാകും വിദ്യാർഥികൾ വഴി ശേഖരിക്കുക. സർക്കാർ ഓഫിസുകളിലെ ഇ–മാലിന്യ ശേഖരണം വിജയമാണെന്നു കണ്ടതോടെയാണ് മറ്റ് ഇ–മാലിന്യവും ഇതേരീതിയിൽ ശേഖരിക്കാൻ നടപടി. കലക്ടറേറ്റ് സമുച്ചയത്തിൽ നിന്ന് 6 മാസത്തിനിടെ രണ്ടു തവണയായി 19,000 കിലോ ഇ മാലിന്യമാണു ക്ലീൻ കേരള കമ്പനിക്കു കൈമാറിയത്.

കിലോഗ്രാമിന് 10 രൂപ നിരക്കിലാണു രണ്ടു തവണയും വിറ്റത്. ആദ്യം 11,000 കിലോയും പിന്നീടു 8,000 കിലോയും ഇ മാലിന്യമാണു പുറംതള്ളിയത്. ഹരിത കേരളം പദ്ധതിയോടനുബന്ധിച്ചാണ് സർക്കാർ ഓഫിസുകളിലെ ഇ മാലിന്യം നീക്കാൻ നടപടിയെടുത്തത്. ഉപയോഗ ശൂന്യമായ കംപ്യൂട്ടർ, പ്രിന്റർ, ഫാക്സ് മെഷീൻ, ഫോട്ടോസ്റ്റാറ്റ്, ലാൻഡ് ഫോൺ തുടങ്ങിയ സാമഗ്രികളാണു ഇ മാലിന്യ പട്ടികയിലുള്ളത്. ഉപയോഗ ശൂന്യമായ ബൾബുകൾ ഉൾപ്പെടെയുള്ള മാലിന്യം ശേഖരിക്കാനും നടപടിയെടുക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama