go

ഇല്ലിത്തോട്ടിൽ കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു

  Ernakulam News
ഇല്ലിത്തോട് പോട്ട ഭാഗത്തു കാട്ടാനക്കൂട്ടം കാടപ്പാറ ഇടശേരി പൗലോസിന്റെ കൃഷിത്തോട്ടത്തിലെ വാഴകൾ നശിപ്പിച്ച നിലയിൽ
SHARE

ഇല്ലിത്തോട്∙ ഒന്നാം ബ്ലോക്കിൽ പോട്ട ഭാഗത്തു കാടപ്പാറ ഇടശേരി പൗലോസിന്റെ കൃഷിത്തോട്ടത്തിലെ 200 വാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. രണ്ടേക്കറോളം സ്ഥലം പാട്ടെത്തിനെടുത്തു 800 വാഴകൾ പൗലോസ് ഇവിടെ കൃഷി ചെയ്തിട്ടുണ്ട്.കൂടാതെ ചേന, കപ്പ എന്നീ വിവിധ കൃഷികളുംം ഈ തോട്ടത്തിലുണ്ട്. 

എന്നാൽ വാഴ മാത്രമാണു കാട്ടാനകൾ നശിപ്പിച്ചത്. കാടിന്റെ അതിർത്തിയിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കടന്നാണു ആനക്കൂട്ടം കൃഷിത്തോട്ടത്തിലെത്തിയത്. ആനകൾ കാടിറങ്ങി വീണ്ടും ഈ പ്രദേശത്തു വരുമെന്ന ഭീതിയിലാണു പൗലോസും മറ്റു കൃഷിക്കാരും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama