go

കുഴുപ്പിള്ളി ബീച്ചിലെ കൊലപാതകം: ആറു പേർ കസ്റ്റഡിയിൽ

  Ernakulam News
ഗജേന്ദ്രൻ.
SHARE

വൈപ്പിൻ∙ കുഴുപ്പിള്ളി ബീച്ചിൽ തമിഴ്നാട് സ്വദേശി കുത്തേറ്റു മരിച്ച സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചിലെ കട കേന്ദ്രീകരിച്ചു കഞ്ചാവു വിൽപനയടക്കമുള്ള വഴിവിട്ട ഇടപാടുകൾ നടത്തുന്നവരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരുപയോഗിച്ച ആയുധങ്ങളും പൊലീസിനു ലഭിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തമിഴ്നാട് തിരുച്ചിറപ്പള്ളി കൊപ്പം പാട്ടിവൈരിച്ചെട്ടിപ്പാളയം സ്വദേശി ഗജേന്ദ്രനാണു (35) ചൊവ്വാഴ്ച അർധരാത്രിയിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന 3 പേർക്കു പരുക്കേറ്റു.

സന്ധ്യയോടെ ബീച്ചിലെത്തിയ ഇവരും സമീപത്തു കട നടത്തുന്നവരും തമ്മിലുണ്ടായ തർക്കമാണു സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. മർദനത്തിനിടെ ഗജേന്ദ്രനും സുഹൃത്തുക്കൾക്കും കുത്തേറ്റതോടെ അക്രമികൾ സ്ഥലംവിട്ടു. ഒപ്പമുണ്ടായിരുന്നവർ തന്നെയാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പുറത്തു 4 കുത്തേറ്റ ഗജേന്ദ്രൻ പുലർച്ചെ മരിച്ചു. മറ്റുള്ളവർ അപകടനില പിന്നിട്ടിട്ടുണ്ട്.

രാത്രിതന്നെ പ്രതികൾക്കായി അന്വേഷണം തുടങ്ങിയ പൊലീസ് 6 പേരെ കസ്റ്റഡിയലെടുക്കുകയായിരുന്നു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിൽ സൂനാമി കോളനിക്കു സമീപം താമസിക്കുന്ന ഒരാളുടെ വീട്ടിൽനിന്നാണു കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്.

മായാബസാറിലുള്ള സംഘവുമായി ശത്രുതയുള്ള അക്രമികൾ അവരിൽനിന്ന് ആക്രമണം ഭയന്നാണു കടയിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പു നടത്തി. റൂറൽ എസ്പിയുടെ ചുമതലയുള്ള കൊച്ചി ഡിസിപി ഹിമേന്ദ്രനാഥ്, ഡിവൈഎസ്പി ജയരാജ് തുടങ്ങിയവരും സ്ഥലത്തെത്തി. പറവൂർ ഇൻസ്പെക്ടർ കെ.അനിൽകുമാറിനാണ് അന്വേഷണച്ചുമതല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama