go

ബസുകൾ കൂട്ടിയിടിച്ച്‌ 43 പേർക്കു പരുക്ക്

 Ernakulam News
കോതമംഗലം–മൂവാറ്റുപുഴ റോഡിൽ മാതിരപ്പിള്ളി പള്ളിപ്പടിക്കുസമീപം കൂട്ടിയിടിച്ച കെഎസ്ആർടിസി ബസുകൾ. അപകടത്തിൽ 43 പേർക്കു പരുക്കേറ്റു.
SHARE

കോതമംഗലം ∙ ദേശീയപാതയിൽ മാതിരപ്പിള്ളി പള്ളിപ്പടിക്കു സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച്‌ 43 പേർക്കു പരുക്ക്. ഡ്രൈവർ അടക്കം 4 പേരുടെ പരുക്ക് ഗുരുതരമാണ്.  മൂന്നാർ ബസിലെ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേരെ ആലുവ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കോതമംഗലത്തു നിന്നു പിറവത്തേക്കു പോവുകയായിരുന്ന ലോ ഫ്‌ളോർ ഓർഡിനറി ബസും കൊട്ടാരക്കരയിൽ നിന്നു മൂന്നാറിനു പോവുകയായിരുന്ന സൂപ്പർഫാസ്റ്റ്‌ ബസും തമ്മിലാണ്‌ ഇന്നലെ വൈകിട്ടു നാലരയോടെ കൂട്ടിയിടിച്ചത്‌. 

ലോ ഫ്ളോർ ബസിന്റെ പിന്നിൽ വന്നിടിച്ച് ഒരു ബൈക്ക് യാത്രികനും പരുക്കുണ്ട്. അപകടത്തെ തുടർന്നു 2 മണിക്കൂർ ദേശീയപാത സ്‌തംഭിച്ചു. ഇടിയുടെ ആഘാതത്താൽ തമ്മിൽ കുരുങ്ങിയ ബസുകൾ അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്നു വെട്ടിപ്പൊളിച്ചാണു വേർപെടുത്തിയത്‌. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama