go

പ്രാണഭീതിയിൽ മഹാജനവാടി കെട്ടിടത്തിലെ താമസക്കാർ

 Ernakulam News
കഴിഞ്ഞ ദിവസം രാത്രിയിൽ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ മട്ടാഞ്ചേരി മഹാജനവാടി കെട്ടിടം.
SHARE

മട്ടാഞ്ചേരി∙ അപകടഭീതിയിലാണ് മഹാജനവാടി കെട്ടിടത്തിലെ താമസക്കാർ. ജീർണിച്ച ഇരുനില കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം കഴിഞ്ഞ ദിവസം രാത്രി റോഡിലേക്ക് വീണിരുന്നു.  കെട്ടിടത്തിന്റെ മേൽക്കൂര പലയിടത്തും ദ്രവിച്ച നിലയിലാണ്.

കാറ്റും മഴയും വരുമ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് കെട്ടിടത്തിലെ താമസക്കാർക്ക്. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ നവീകരണത്തിന് നടപടിയെടുക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല. മട്ടാഞ്ചേരിയിലെ  ഏറ്റവും പഴക്കമുള്ള കോളനികളിലൊന്നാണ് മഹാജനവാടി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama