go

ഏച്ചുകെട്ടിയ വാതിലുമായി ബസ് സർവീസ്; ഞെട്ടൽ മാറാതെ മോട്ടോർ വാഹന വകുപ്പ്

 Ernakulam News
സ്വകാര്യ ബസുകളിലെ വാതിൽപ്പാളി പരിശോധിക്കാനിറങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സിറ്റി സർവിസ് ബസിൽ കെട്ടിവച്ച നിലയിൽ കണ്ട വാതിൽപ്പാളി അഴിച്ചപ്പോൾ.
SHARE

കാക്കനാട്∙ സിറ്റി സർവിസ് ബസുകൾക്കു വാതിൽപ്പാളി നിർബന്ധമാക്കിയപ്പോൾ യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പൊടിയിടാൻ വാതിൽപ്പാളി കെട്ടിവച്ചു തട്ടിപ്പ്. കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ പരിശോധനയ്ക്കിറങ്ങിയ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡ് വാതിൽപ്പാളി ഇല്ലാത്ത 55 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ഇതിൽ 20 ബസുകളിൽ വാതിൽപ്പാളി കെട്ടിവച്ച നിലയിലായിരുന്നു. 35 ബസുകളിൽ വാതിൽപ്പാളികൾ ഇല്ലായിരുന്നു. 

പൊളിച്ച ബസുകളുടെ വാതിൽപ്പാളികൾ തരപ്പെടുത്തി സർവീസ് ബസുകളുടെ വാതിലിൽ കെട്ടിവച്ചാണു പരിശോധകരെ കബളിപ്പിക്കുന്നത്. വൈറ്റിലയിൽ ബസ് പരിശോധനയ്ക്കിടെ കെട്ടഴിച്ച വാതിൽപ്പാളികൾ ദേഹത്തു വീഴാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറി. 

വാതിൽപ്പാളി ഘടിപ്പിക്കണമെന്നും ഓടുമ്പോൾ ഇതു അടച്ചിടണമെന്നുമാണ് ഉത്തരവ്.പിടിയിലായവയിൽ കൂടുതലും സിറ്റി സർവീസ് ബസുകളാണ്. അടുത്ത ഘട്ടത്തിൽ ഫിറ്റ്നസ് റദ്ദാക്കാനാണു തീരുമാനം. ആർടിഒ ജോജി പി.ജോസ്, എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാതിൽപ്പാളി ഘടിപ്പിക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകൾ  നൽകിയ കേസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് നടപടി. 

ബസുകൾക്ക് വാതിൽപ്പാളി നിർബന്ധമാക്കി ആർടിഎ നാലു വർഷം മുൻപ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ‌സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പെലേറ്റ് ട്രൈബ്യൂണലിൽ നിന്നു ബസ് ഉടമകൾ സ്റ്റേ വാങ്ങിയതോടെ നടപടി പ്രതിസന്ധിയിലായി. അപകടം തുടർസംഭവമായപ്പോൾ ബസുകൾക്കു വാതിൽപ്പാളി നിർബന്ധമാക്കി സർക്കാർ വീണ്ടും വിജ്ഞാപനമിറക്കി. ഇതോടെയാണു ബസ് ഉടമകൾ കോടതിയെ സമീപിച്ചത്. ഈ കേസാണ് തള്ളിയത് 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama