go

അലങ്കാര വിളക്ക് അപകടമായി; മരത്തിനും പോസ്റ്റിനും തീപിടിച്ചു

 Ernakulam News
കുണ്ട‌ന്നൂർ പെട്രോൾ പമ്പിന് എതിർ വശത്തെ തണൽമരത്തിൽ തൂക്കിയിരുന്ന അലങ്കാര വിളക്കുകൾ കൂട്ടിമുട്ടി തീപിടിച്ചത് മരത്തിലേക്കും വൈദ്യുതി പോസ്റ്റിലേക്കും പടർന്നപ്പോൾ.
SHARE

കുണ്ടന്നൂർ∙ ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾക്കു വിലകുറഞ്ഞ ചൈനീസ് അലങ്കാരവിളക്കുകൾ അലസമായി കൈകാര്യം ചെയ്യുന്നവർക്കു മുന്നറിയിപ്പായിരുന്നു ഇന്നലെ രാത്രി കുണ്ടന്നൂരിൽ ഉണ്ടായ തീപിടിത്തം. 

പെട്രോൾ പമ്പിനു മുൻപിലെ തീപിടിത്തം ഭാഗ്യം കൊണ്ടു മാത്രമാണു പരിസരത്തേക്കു പടരാതിരുന്നത്. പാതയോരത്തെ തണൽമരത്തിൽ തൂക്കിയ അലങ്കാരവിളക്കുകൾ കൂട്ടിമുട്ടി തീപിടിക്കുകയായിരുന്നു. ഇതു മരത്തിലേക്കാണ് ആദ്യം പടർന്നത്. 

തീപിടിച്ച ചില്ല ഒടിഞ്ഞ‌ു വൈദ്യുതികമ്പിയിൽ വീണു. പൊട്ടിത്തെറി ശബ്ദത്തോടെ വൈദ്യുതിക്കമ്പിയും പോസ്റ്റും കത്തി. കെഎസ്ഇബി ഉടൻ വൈദ്യുതിബന്ധം വിഛേദിച്ചെങ്കിലും തീ കെട്ടില്ല. തൃപ്പൂണിത്തുറയിൽ നിന്ന് അഗ്നിശമനസേനയെത്തി തീ കെടുത്തിയതോടെ ആശങ്കയകന്നു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama