go

വില ചതിച്ചു; വാഴക്കുല വിപണിയും തകർന്നു

  Ernakulam News
പാമ്പാക്ക‍ുട സ്വാശ്രയ വിപണിയിൽ ലേലത്തിനെത്തിയ വാഴക്ക‌ുലകൾ
SHARE

പിറവം ∙ കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവുമൂലം ക്ലേശത്തിലായ കർഷകർക്കു തിരിച്ചടിയായി വാഴക്കുല വിപണിയും പിന്നോട്ട്. റബറിനും പൈനാപ്പിളിനുമെല്ലാം തുടർച്ചയായി വിലയിടിഞ്ഞതോടെ പാട്ടത്തിനെടുത്ത സ്ഥലത്തും മറ്റുമായി വാഴക്കൃഷിക്ക് ഇറങ്ങിയവരാണ് മുതൽമുടക്കു പോലും തിരിച്ചുകിട്ടാതെ വെട്ടിലായത്. ആഴ്ച്ചകളായി ഏത്തക്കായ വില കിലോഗ്രാമിന് 30 രൂപയായതോടെ ചെലവായ തുക പോലും കിട്ടില്ലെന്നാ കർഷകർ പറയുന്നത്. കുലയ്ക്ക് വില കുറവാണെങ്കിലും ഒരു വാഴവിത്തിന് 15 രൂപ വില നൽകണമെന്ന് കർഷകൻ രാമമംഗലം പാട്ടുപാറയിൽ ജോർജ് പറഞ്ഞു.‍

ഞാലിപ്പൂവൻ, പൂവൻ വാഴക്കുലകളുടെ വിലയും കിലോഗ്രാമിന് 30 രൂപയിൽ താഴെയാണ്. കഴിഞ്ഞ വർഷം ഇതിന്റെ ഇരട്ടി വിലയ്ക്കാണ് കുലകൾ വിറ്റുപോയത്. സാമ്പത്തിക പ്രതിസന്ധി മൂലം പഴം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതാണു വിലക്കുറവിനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്. വില കുറഞ്ഞാലും ഏത്തക്കായ വിറ്റഴിക്കാമെങ്കിലും, റോബസ്റ്റ,പാളയൻകോടൻ പോലുള്ള ഇനങ്ങൾ വാങ്ങുന്നതിനു പോലും വ്യാപാരികൾ തയാറാവുന്നില്ല.

100 ഏത്തവാഴ കൃഷി ചെയ്താൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ പരമാവധി 70 എണ്ണം വരെയാണു വിളവെടുക്കാനാവുക. ഇക്കാലയളലിൽ 6 പ്രാവശ്യമെങ്കിലും വളപ്രയോഗം വേണ്ടിവരും. വളങ്ങളുടെ വിലയും കൂലിച്ചെലവും വർധിച്ചതോടെ ഒരു വാഴയ്ക്ക് 280 രൂപ വരെ മുടക്കു വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ മുതൽമുടക്കും വരുമാനവും തമ്മിൽ ഒരുവിധത്തിലും പൊരുത്തപ്പെടില്ലെ‌ന്നു പാമ്പാക്കുട കർഷക വിപണി അംഗമായ എം.വി.ജോയി പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama