go

ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞ് 5 പേർക്കു പരുക്ക്

  Ernakulam News
കൂത്താട്ടുകുളം മംഗലത്തുതാഴത്തിനു തോട്ടുപുറംതാഴത്ത് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ നിലയിൽ.
SHARE

കൂത്താട്ടുകുളം ∙ പാലാ റോഡിൽ മംഗലത്തുതാഴത്തിനു സമീപം തോട്ടുപുറംതാഴത്ത് കാർ പത്തടിയിലേറെ താഴ്ച്ചയുള്ള തോട്ടിലേക്കു മറിഞ്ഞു ശബരിമല തീർഥാടകരായ 5 യാത്രക്കാർക്കു പരുക്ക്. പാലക്കാട് മണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പ്ലാക്കൽ അമ്മു (60), കുടുംബാംഗങ്ങളായ നന്ദൻ (51), ശിവദാസൻ (32), നിശാന്ത് (23), കൃഷ്ണകുമാർ (25) എന്നിവർക്കാണു പരുക്ക്. അമ്മു, നന്ദൻ എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ‌ു മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ കൈത്തോട്ടിലേക്കു തലകീഴായി മറിയുകയായിരുന്നു. പിന്നാലെ വന്ന ബസിലെ തീർഥാടകരും നാട്ടുകാരും ചേർന്ന് ഇവരെ വാഹനത്തിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലാക്കി. കൂത്താട്ടുകുളത്തു നിന്ന് അഗ്നിരക്ഷാസേനയു‌മെത്തി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama