go

അമ്മയെ ലഹരിയിൽ ഉപദ്രവിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊന്നു

Ernakulam News
കുത്തേറ്റു മരിച്ച തോബിയാസ്
SHARE

കൊച്ചി∙ അമ്മയെ ഉപദ്രവിച്ച ലഹരിക്ക് അടിമയായ മകനെ, അമ്മയെ ശുശ്രൂഷിക്കാനെത്തിയ പുരുഷ ഹോം നഴ്സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം പല്ലിശേരി റോഡിൽ കെല്ലാപറമ്പിൽ തോബിയാസ് (34) ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്സ് തൃശൂർ സ്വദേശി ലോറൻസി(52)നെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു സംഭവം. കുത്തേറ്റു ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോബിയാസ് 2 മണിയോടെ മരിച്ചു.

Ernakulam News
അറസ്റ്റിലായ ലോറൻസ്

തോബിയാസിന്റെ ആരോഗ്യപ്രശ്നങ്ങളുള്ള 72 വയസ്സുകാരിയായ അമ്മയെ പരിചരിക്കാനാണു ലോറൻസിനെ നിയോഗിച്ചിരുന്നത്.ഒരുവർഷമായി ലോറൻസ് ഇവിടെ ജോലി ചെയ്യുന്നുണ്ട്.  ലഹരിക്ക് അടിമയായ തോബിയാസ് പലപ്പോഴും മറ്റുള്ളവരുമായി ശണ്ഠ കൂടുമായിരുന്നെന്നു പൊലീസ് പറഞ്ഞു. പലപ്പോഴും ഇയാൾ വീട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. 

കൃത്യം നടന്ന ദിവസവും വാക്കുതർക്കമുണ്ടായി. തുടർന്നു തോബിയാസ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതു ലോറൻസ് തടഞ്ഞതാണു പ്രശ്നങ്ങളുടെ തുടക്കം. വീട്ടിലുണ്ടായിരുന്ന കറിക്കത്തികൊണ്ടാണു കുത്തേറ്റത്. പുറത്തും വലതു നെഞ്ചിനു താഴെയും 5 തവണ കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തുമ്പോൾ ചോരവാർന്ന നിലയിലായിരുന്നു. അടിയന്തര ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണു മരണമെന്ന് പൊലീസ് അറിയിച്ചു.

പാലാരിവട്ടം എസ്ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. അവിവാഹിതനായ തോബിയാസ് അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. താൻ തോബിയാസിനെ കുത്തിയെന്ന വിവരം  ലോറൻസ് തന്നെയാണു പൊലീസിനെ വിളിച്ചു പറഞ്ഞത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama