go

കുട്ടികൾ കൂടിയിരുന്നു കണ്ടു, കൂടിയാട്ട നിറവ്

Ernakulam News
എറണാകുളം ഗവ. േഗൾസ് ഹൈസ്‌കൂളിൽ ഡോ. ജി. ഇന്ദു കൂടിയാട്ടം അവതരിപ്പിക്കുന്നു
SHARE

കൊച്ചി∙ പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിനു സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുക്കുന്ന സംസ്‌കൃതി 2019 ന്റെ ജില്ലാ  ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഹൈബി ഈഡന്‍ എംഎല്‍എ നിർവഹിച്ചു. 

കലക്ടര്‍  മുഹമ്മദ് സഫിറുല്ല അധ്യക്ഷത വഹിച്ചു. മാര്‍ഗി മധു നേതൃത്വം നല്‍കി.  മുദ്രകൾ, നവരസങ്ങൾ, ചമയം എന്നിവ സംബന്ധിച്ച് അദ്ദേഹം  വിശദീകരിച്ചു. തുടര്‍ന്ന്  അക്രൂര ഗമനം  കഥ ഡോ. ജി. ഇന്ദു  അവതരിപ്പിച്ചു.  

സ്പിക് മാക്കെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവ്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്‌കൂളുകളിലാണു കൂടിയാട്ടം അവതരിപ്പിക്കുന്നത്. ജില്ലയിലെ 53 സ്‌കൂളുകളിൽ ശിൽപശാല നടത്തും. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama