go

ബോട്ടിനു പേരിടാം; അതിൽ നാട് ഓളം വെട്ടണം

KOCHI
SHARE

കൊച്ചി ∙ കോമളകുമാരിയും കേരളകുമാരിയും ജലജയുമെല്ലാം  ഓടിത്തിമിർത്ത കൊച്ചിക്കായലിൽ  പുതുതായെത്തുന്ന ബോട്ടുകളുടെ പേരെന്താവും?  വാട്ടർ മെട്രോയുടെ 78 ബോട്ടുകൾക്കും പേരുണ്ടാകും. അത് എന്തുവേണമെന്നു തീരുമാനിച്ചിട്ടില്ല. കൊച്ചിയുടെ സ്റ്റാറ്റസിനനുസരിച്ചുള്ള പേരുകൾ കണ്ടെത്താൻ അവസരമുണ്ട്്, പേരുകൾ നിർദേശിക്കാം. ബോട്ടിനു മാത്രമല്ല, ബോട്ട് ജെട്ടികൾക്കും.

ഓരോ ജെട്ടികളും  അതാതു നാടിന്റെ പെരുമ വിളിച്ചോതുന്നതാകും. എന്തിനാണിത് എന്നു  ചോദിക്കാൻ വരട്ടെ. നമ്മൾ നാട്ടുകാർക്കു പോഞ്ഞിക്കരയെക്കുറിച്ചും പിഴലയെക്കുറിച്ചും സിസിലി ജെട്ടിയെക്കുറിച്ചുമൊക്കെയറിയാം. നാളെ വാട്ടർമെട്രോയിൽ  കയറി ഇൗ ജെട്ടിയിലേക്കും  നാട്ടിലേക്കും കാലുകുത്തുന്ന വിദേശിക്ക് ഒരു ‘സർപ്രൈസ് ’ ആയിക്കോട്ടെ.

അതിന്റെ പേരിൽ നാടിന് എന്തെങ്കിലും ഗുണമുണ്ടായാൽ അതും വേണ്ടെന്നു വയ്ക്കേണ്ട. കൊച്ചി മെട്രോയുടെ ഓരോ സ്റ്റേഷനും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ്. സ്റ്റേഡിയം സ്റ്റേഷനിൽ കായിക ചരിത്രം, കുസാറ്റിൽ നാവിക ചരിത്രം, എംജി റോഡിൽ വ്യാപാരം, ചങ്ങമ്പുഴപ്പാർക്കിൽ കല, സംസ്കാരം എന്നിങ്ങനെ...  ഇതിനു പുറമേ,  പശ്ചിമഘട്ടം എന്ന പൊതു തീമുമുണ്ട്. 

വാട്ടർ മെട്രോയ്ക്കും ഇതുപോലാകും. ഫോർട്ട്കൊച്ചി ജെട്ടിയിൽ എത്തുമ്പോൾ  പഴയ പോർച്ചുഗീസുകാരനെയൊ ഡച്ചുകാരനെയോ ഓർത്തേക്കുമെന്നു സാരം. കൊച്ചിയിലെ ഓരോ ദ്വീപിനും അതാതിന്റെ കഥകളുണ്ട്. അതിനനുസരിച്ചായിരിക്കും തീം നിശ്ചയിക്കുക. 78 ബോട്ടുകൾ സർവീസിനുള്ളപ്പോൾ  ഓരോന്നിനെയും പേരു ചൊല്ലി വിളിച്ചില്ലെങ്കിൽ തിരിച്ചറിയാൻ ഏറെ പാടുപെടും. അതിനാലാണു പേരിടുന്നത്. പേരുകൾ തനി നാടൻ വേണോ, അതോകെഎസ്ഐഎൻസിയുടെ ‘നെഫർറ്റിറ്റി’ ബോട്ടിന്റെ സ്റ്റൈലിൽ വേണോ എന്നു കൊച്ചിക്കാർക്കു തീരുമാനിക്കാം. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama