go

തർബിയത്ത് ട്രസ്റ്റ് സ്കൂളിന് അംഗീകാരം

Ernakulam News
SHARE

മൂവാറ്റുപുഴ∙ ലഹരിക്കെതിരെ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾക്കു നേതൃത്വം നൽകിയ തർബിയത്ത് ട്രസ്റ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ അംഗീകാരം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വർജന മിഷൻ വിമുക്തിയുമായി ചേർന്നാണ് സ്‌കൂൾ വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. 

സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.  സ്‍കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് പുരസ്കാരം നൽകിയത്. സ്‌കൂൾ വാർഷികാഘോഷങ്ങളുടെ ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് മൂവാറ്റുപുഴ എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എസ് മധുവിൽ നിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.

സ്‌കൂൾ മാനേജർ ടി എസ് അമീർ, തർബിയത്ത് ട്രസ്റ്റ് ചെയർമാൻ ടി.എസ് ബഷീർ, അന്നൂർ ഡെന്റൽ കോളജ് ചെയർമാൻ ടി.എസ് റഷീദ്, വാർഡ് കൗൺസിലർ പി.വൈ.നൂറുദ്ദീൻ, സ്‌കൂൾ പ്രധാനാധ്യാപകൻ പി.സി സ്‌കറിയ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.എം ജോർജ്, പിടിഎ പ്രസിഡന്റ് പി.പി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama