go

സ്മാർട് വില്ലേജ് ഓഫിസ് ഉദ്ഘാടനം 21ന്

Ernakulam News
നിർമാണം പൂർത്തിയായ വെള്ളൂർകുന്നം സ്മാർട്ട് വില്ലേജ് ഓഫിസ്.
SHARE

മൂവാറ്റുപുഴ∙ നിയോജക മണ്ഡലത്തിലെ ആദ്യ സ്മാർട് വില്ലേജ് ഓഫിസ് ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയായി. 21ന് വൈകിട്ട് മൂന്നിന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.  നഗരസഭയുടെ നെഹ്റു പാർക്കിലെ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളൂർകുന്നം വില്ലേജ് ഓഫിസിനാണു മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫിസിനടുത്തു പുതിയ കെട്ടിടം നിർമിക്കുന്നത്. 

റവന്യുവകുപ്പ് കണ്ടെത്തിയ 10 സെന്റ് സ്ഥലത്താണ് 59.65 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിട നിർ‌മാണം പൂർത്തിയാക്കിയത് പുതിയ മന്ദിരത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഫ്രണ്ട് ഓഫിസ് സംവിധാനം, ടോക്കൺ സംവിധാനം, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡ്, സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമ മുറി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ശുചിമുറി സൗകര്യം, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം എന്നിവയുണ്ടാകും.

സംസ്ഥാന സർക്കാർ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വെള്ളൂർകുന്നം, മുളവൂർ, പോത്താനിക്കാട് വില്ലേജ് ഓഫിസുകളെയാണ് സ്മാർട് വില്ലേജ് ഓഫിസായി ഉയർത്തുന്നത്.  വില്ലേജ് ഓഫിസുകളുടെയും നിർമാണ ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിനാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama