go

ഓടി രക്ഷപെട്ടു

Ernakulam News
മൂവാറ്റുപുഴിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ ജീപ്പ്.
SHARE

മൂവാറ്റുപുഴ∙ ബസ് കാത്തു നിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പിടിച്ചു കയറി നാലുപേർക്കു പരുക്കേറ്റു.  ഇന്നലെ രാവിലെ മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമായിരുന്നു അപകടം. ടാർ ബാരലുകൾ കയറ്റി വന്ന ജീപ്പ് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇവിടെയുണ്ടായിരുന്നവർ പൊടുന്നനെ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഓടി മാറുന്നതിനിടയിലാണ് സ്ത്രീകളുൾപ്പെടെ നാലുപേർക്കു പരുക്കേറ്റത്. പരുക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama