go

ഇഷ്ടികക്കളത്തിലെ കുഴിയിൽ മാലിന്യം തള്ളാൻ നീക്കം ; നാട്ടുകാർ തടഞ്ഞു

Ernakulam News
ആവണംകോട്ട് ആരുമറിയാതെ തള്ളിയ മാലിന്യം.
SHARE

നെടുമ്പാശേരി ∙ ഇഷ്ടികക്കളത്തിലെ കുഴിയിൽ മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വിമാനത്താവളത്തിനു സമീപത്തെ ആവണംകോട് പ്രദേശത്ത് ഡേവിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇഷ്ടികക്കളത്തിലാണ് മാലിന്യം തള്ളിയത്.

പെരുമ്പാവൂരിൽ നിന്നാണ് ലോറിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മൂന്നു ലോഡ് മാലിന്യം ഇവിടെ തള്ളിയിരുന്നു.  ഇതു കണ്ടെത്തിയ നാട്ടുകാർ സംഘടിച്ച് ആവണംകോട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു കെ.മുണ്ടാടന്റെ നേതൃത്വത്തിൽ കാത്തിരുന്ന് മാലിന്യ ലോറിയെത്തിയപ്പോൾ പിടികൂടുകയായിരുന്നു. 

Ernakulam News
ആവണംകോട്ട് ജനവാസ പ്രദേശത്ത് തള്ളാൻ മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ പിടികൂടിയപ്പോൾ

അതേസമയം പൊലീസിനെ അറിയിച്ചിട്ടും വേണ്ട വിധം പ്രതികരിച്ചില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടു. നേരത്തെ നിക്ഷേപിച്ച മാലിന്യം എടുത്തുകൊണ്ടു പോകാതെ  ലോറി വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.പിന്നീട് പൊലീസ് എത്തി ലോറി കസ്റ്റഡിയിലെടുത്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama