go

കാരച്ചെമ്മീൻ പ്രജനന കേന്ദ്രം തുടങ്ങി

Ernakulam News
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ മൾട്ടി സ്പിഷീസ് അക്വാകൾച്ചർ കോംപ്ലക്സിൽ കാരച്ചെമ്മീൻ ക്വാറൻറൈൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം കേന്ദ്ര മൃഗസംരക്ഷണ, ഡെയറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി തരുൺ കുമാർ ശ്രീധർ നിർവഹിക്കുന്നു.എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ്‌ സമീപം.
SHARE

കൊച്ചി ∙ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കീഴിൽ വല്ലാർപാടത്തു പ്രവർത്തിക്കുന്ന മൾട്ടി സ്പീഷീസ് അക്വാകൾച്ചർ കോംപ്ലക്സിൽ കാരച്ചെമ്മീൻ ക്വാറന്റൈൻ ഫെസിലിറ്റി ആരംഭിച്ചു. കേന്ദ്ര മൃഗസംരക്ഷണ, െഡയറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി തരുൺ കുമാർ ശ്രീധർ ഉദ്ഘാടനം ചെയ്തു. 

നിലവിലെ കൃഷി മുഖ്യമായും വനാമി ചെമ്മീൻ അധിഷ്ഠിതമാണെന്നും നാടൻ ഇനമായ കാരച്ചെമ്മീന്റെ പ്രതാപം തിരികെ കൊണ്ടുവരാൻ പ്രജനന കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ആരോഗ്യമുള്ള, രോഗമില്ലാത്ത മീൻ കുഞ്ഞുങ്ങൾക്കു രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തു വൻതോതിൽ ആവശ്യമുണ്ടെന്ന് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. 

മൽസ്യസമ്പത്ത് വർധിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന വകുപ്പുകൾ പരസ്പരം സഹകരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ– ഫിഷറീസ് വകുപ്പ് സെക്രട്ടറി തരുൺ ശ്രീധർ അഭിപ്രായപ്പെട്ടു.  ഐസിഎആർ, സിഐഎഫ്ടി, സിഎംഎഫ്ആർഐ, സിഐഎഫ്എൻഇടി എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ പങ്കെടുത്ത സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. സി.എൻ. രവിശങ്കർ, കെ.എസ്. ശ്രീനിവാസ്, ടി.വി. സത്യാനന്ദൻ, എ.കെ. ചൗധരി തുടങ്ങിയവരും പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama