go

ഗതാഗതക്കുരുക്കിനു പരിഹാരമില്ല; സർവീസ് നിർത്താൻ ബസുടമകൾ

Ernakulam News
SHARE

കാലടി∙ അനുദിനം വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മേഖലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുമെന്ന് അങ്കമാലി-കാലടി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. 

ബസുകൾക്ക് കാലടി ടൗൺ കടക്കുന്നതിന് ഒരു മണിക്കൂറിലേറെ കാത്തു കിടക്കണം. ഇതുമൂലം സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ റദ്ദാക്കേണ്ടി വരുന്നു. മലയോര, ഗ്രാമ പ്രദേശങ്ങളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതുമൂലം കഷ്ടപ്പെടുകയാണ്. 

ഹർത്താലും കുരുക്കും മൂലം സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലാണെന്നു അസോസിയേഷൻ വ്യക്തമാക്കി.  അനധികൃത പാർക്കിങ് പെരുകുന്നതും ട്രാഫിക് നിയമനങ്ങൾ പാലിക്കാതിരിക്കുന്നതും ട്രാഫിക് നിയന്ത്രിക്കുന്നതിലെ അപാകതയുമാണു സ്ഥിതി രൂക്ഷമാകാൻ കാരണം. 

മറ്റൂർ-ചെമ്പിശേരി റോഡ് ഉടനെ ഗതാഗതയോഗ്യമാക്കുക, മറ്റൂർ എയർപോർട്ട് ജംക്‌‌ഷനിൽ ട്രാഫിക് നിയന്ത്രണത്തിനു ശാസ്ത്രീയ സംവിധാനമൊരുക്കുക, ടെലിഫോൺ എക്സ്ചേഞ്ച് വഴിയുള്ള ചെങ്ങൽ റോഡ് വൺവേയാക്കുക എന്നിവ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിയാൽ കാലടി ടൗണിനെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷിക്കാൻ കഴിയും.  സമാന്തര പാലം വരുന്നതു മാത്രം കാത്തിരിക്കാതെ പ്രാദേശികമായി നടപ്പാക്കാൻ കഴിയുന്ന നടപടികൾ സ്വീകരിക്കണമെന്നു അസോസിയേഷൻ ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama