go

ശബരിമല സീസണിലും വിലയില്ല, ദുരിതക്കയ്പിൽ പൈനാപ്പിൾ

Ernakulam News
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ വലിയ തോതിൽ എത്തിയപ്പോൾ.
SHARE

വാഴക്കുളം∙ വില കുത്തനെ ഉയരുന്ന ശബരിമല സീസണിൽ അപ്രതീക്ഷിത വിലയിടിവ് പൈനാപ്പിൾ കർഷകരെ ദുരിതത്തിലാക്കി.  ഉത്തരേന്ത്യയിൽ വ്യാപകമായ അതിശൈത്യവും മികച്ച വില പ്രതീക്ഷിച്ച് പൈനാപ്പിൾ കർഷകർ വിപുലമായ തോതിൽ വിളവെടുപ്പു നടത്തിയതുമാണ് വിലയിടിവിനു കാരണം.

വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ വലിയ തോതിലാണ് പൈനാപ്പിൾ എത്തുന്നത്. ഇതൊക്കെ ഇവിടെ കുന്നുകൂടി കിടക്കുന്നുമുണ്ട്. എ ഗ്രേ‍ഡ് പൈനാപ്പിളിന് ഇന്നലെ വില 15 രൂപയായിരുന്നു വില; രണ്ടാഴ്ച മുൻപുണ്ടായിരുന്ന വിലയുടെ പകുതിയിൽ താഴെ. 

ശബരിമല സീസണിൽ സാധാരണ നല്ല വിലയാണ് പൈനാപ്പിളിനു ലഭിക്കുക. ആഭ്യന്തര വിപണിയിൽ പൈനാപ്പിൾ ധാരളമായി വിൽപന നടക്കാറുണ്ട്. വഴിയോര വാണിഭക്കാരും മാർക്കറ്റിൽ എത്താറുണ്ട്. എന്നാൽ ഇത്തവണ ശബരിമലയിലെ തീർഥാടകരുടെ എണ്ണക്കുറവ് പൈനാപ്പിൾ മാർക്കറ്റിനെയും ബാധിച്ചതായാണ് കർഷകരും വ്യാപാരികളും പറയുന്നത്.

നടുക്കര പൈനാപ്പിൾ കമ്പനിയുടെ ഇടപെടലും വിപണിയിൽ ഇല്ലാതായതോടെയാണു വില താഴേക്കു പതിച്ചത്.  കഴിഞ്ഞവർഷം ഈ സീസണിൽ സംസ്ഥാനത്തിനു പുറത്തുള്ള പൈനാപ്പിൾ കമ്പനികൾ 700 ടണ്ണോളം പൈനാപ്പിൾ എടുത്തങ്കിലും ഇത്തവണ അവരും എത്തിയിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama