go

കോടികൾ തുരുമ്പെടുക്കുന്നു; ആധിയായി ഖാദി യൂണിറ്റ്

Ernakulam News
ചേലക്കുളത്തെ ഖാദി ബോർഡ് വ്യവസായ യൂണിറ്റിൽ കൂട്ടിയിട്ടിരിക്കുന്ന നശിച്ചുപോയ സാമഗ്രികൾ.
SHARE

കിഴക്കമ്പലം∙ ചേലക്കുളത്ത് സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ഖാദി ബോർഡ് വ്യവസായ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ. ഏക്കർ കണക്കിനു ഭൂമിയും കെട്ടിടങ്ങളുമുണ്ട്.അവിടെ കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണികൾ നടത്താതെ തുരുമ്പിച്ച അവസ്ഥയിലാണ്. മിനി വാനും തുരുമ്പെടുത്ത് നശിക്കുകയാണ്. ഖാദി യൂണിറ്റിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടെങ്കിലും പരിഹാരവും ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.

സോപ്പ്, നോട്ട്ബുക്ക്, ഫയൽ, ക്യാരി ബാഗ് എന്നിവ നിർമിക്കുന്നതിനായി സ്ഥാപിച്ച യൂണിറ്റാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് മന്ദഗതിയിലായതെന്ന് നാട്ടുകാർ ആരോപിച്ചു. ഒട്ടേറെ ജോലിക്കാർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എണ്ണം കുറവാണ്. പേപ്പർ ഫയലിന്റെ നിർമാണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.റോയൽ ഇന്ത്യ എന്ന പേരിൽ ഗുണനിലവാരമുള്ള ബാർ സോപ്പായിരുന്നു ഇവിടെ നേരത്തേ ഉൽപാദിപ്പിച്ചിരുന്നത്. നോട്ട്ബുക്ക് നിർമാണം തുടങ്ങിയിരുന്നെങ്കിലും നിലവിൽ അത് നടക്കുന്നില്ല.

സർക്കാരിന‌ു വേണ്ടിയുള്ള ഫയലുകൾ മാത്രമാണ് നാമമാത്രമായി ഇപ്പോൾ ഇവിടെ നിർമിക്കുന്നത്. ഇതിന് ആവശ്യമായ ലോട്ടറി വേസ്റ്റ് ആവശ്യത്തിന് കിട്ടാത്ത അവസ്ഥയാണ്.  പ്ലാസ്റ്റിക് നിരോധനം വന്നതോടെ പേപ്പർ ക്യാരിബാഗുകൾ ഉൽപാദിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുതൽ മുടക്കി ക്യാരി ബാഗ് നിർമാണ യൂണിറ്റ് പദ്ധതി തയാറാക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തെങ്കിലും ഒരു ബാഗ് പോലും ഇവിടെ നിർമിച്ചിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama