go

‘സാമ്പത്തിക സംവരണം ഭൂരിപക്ഷ ജനതയോടുള്ള അവഹേളനം’

SHARE

കൊച്ചി∙ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നാക്കവിഭാഗങ്ങൾക്കു സാമ്പത്തിക സംവരണം നടപ്പാക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു വിവിധ പട്ടികജാതി സംഘടനാ നേതാക്കൾ. സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച് സാമ്പത്തിക സംവരണം തെറ്റാണെന്നു വിധി പറഞ്ഞിട്ടുണ്ട്.

സവർണ സമുദായ താൽപര്യങ്ങൾ താലോലിക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ കാട്ടുന്ന അമിതാവേശം ഭൂരിപക്ഷ ജനതയോടുള്ള അവഹേളനമാണെന്ന് എസ്‌സി – എസ് ടി ഫെഡറേഷൻ പ്രസിഡന്റ് കെ.ശശിധരൻ, സാംബവ മഹാസഭ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, മഹാത്മാഗാന്ധി ട്രസ്റ്റ് ചെയർമാൻ ടി.വി.കൃഷ്ണൻകുട്ടി, അയ്യങ്കാളി സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി പി.കെ.ബാഹുലേയൻ എന്നിവർ ചൂണ്ടിക്കാട്ടി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama