go

പെരിയാർ മലിനീകരണം: ജാഗ്രതാ സംവിധാനം സമ്പൂർണ പരാജയം

Ernakulam News
പാതാളം റഗുലേറ്റർ ബ്രിജിന്റെ ഷട്ടർ തുറന്നപ്പോൾ പെരിയാറിലെ മാലിന്യമൊഴുക്ക്.
SHARE

ഏലൂർ∙ പെരിയാറിലെ മലിനീകരണം തടയുന്നതിനു സുപ്രീംകോടതി നിരീക്ഷണ സമിതി നിർദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) നടപ്പാക്കിയ ജാഗ്രതാ സംവിധാനവും ഓൺലൈൻ സംവിധാനവും പൂർണ പരാജയമായി. ഓൺലൈൻ സംവിധാനത്തിലൂ‍ടെ പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരം തൽസമയം പൊതുജനങ്ങളെ അറിയിക്കുന്നതിനു ഫാക്ട് ജംക്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡിൽ 6 മാസമായി ഒരേ അളവുകൾ ആണ് പ്രദർശിപ്പിക്കുന്നത്.

മേത്താനത്ത് സ്ഥാപിച്ച ഓൺലൈൻ സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനായിട്ടില്ല. പെരിയാറിലേക്കു വ്യവസായ മേഖലയിൽ നിന്നു മാലിന്യം തള്ളുന്നതും ജലത്തിലുണ്ടാകുന്ന നിറംമാറ്റവും യഥാസമയം കണ്ടെത്തുന്നതിനു സ്ഥാപിച്ച എട്ടു ക്യാമറകളിൽ പലതും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. തകരാർ പരിഹരിക്കുന്നതിനു അടിയന്തര നടപടികളും പിസിബിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.

പെരിയാറിൽ മലിനീകരണം നടന്നാൽ ഉടനടി ഓടിയെത്താൻ ജാഗ്രതാ വാഹനമുൾപ്പെടെ നൽകിയിട്ടുണ്ടെങ്കിലും നാട്ടുകാർ വിളിച്ചറിയിച്ചാൽ മണിക്കൂറുകൾ വൈകിയാണ് ഉദ്യോഗസ്ഥരെത്തുക. ഇതു മലിനീകരണം നടത്തുന്നവർക്കു സഹായകരമാണ്. പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ പുഴയിലേക്കു മാലിന്യം തള്ളുന്നതു കണ്ടെത്താൻ ഈയിടെ സ്ഥാപിച്ച ക്യാമറയുടെ പ്രയോജനവും ലഭിക്കുന്നില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama