go

പല്ലാരിമംഗലം പഞ്ചായത്തിൽ തെറ്റിദ്ധരിപ്പിച്ചു യോഗം വിളിച്ചെന്ന് പരാതി

SHARE

പല്ലാരിമംഗലം ∙ പഞ്ചായത്തിൽ രാഷ്ട്രീയ നേട്ടത്തിനായി സാന്ത്വന പരിചരണത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ചു സന്നദ്ധ പ്രവർത്തകരുടെ യോഗം വിളിച്ചതായി എൽഡിഎഫിന്റെ പരാതി. കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ അറിവോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയില്ലാതെ പഞ്ചായത്ത് ഹാളിൽ യോഗം വിളിച്ചെന്നും ആരോപിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ യോഗത്തിലെത്തി പ്രതിഷേധിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി എം.എം.ബക്കറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. വകുപ്പു മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകുമെന്നും ബക്കർ അറിയിച്ചു. എന്നാൽ തന്റെ അനുമതിയോടെയാണു യോഗം ചേർന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു അറിയിച്ചു. പഞ്ചായത്തിൽ നിലവിലുള്ള സാന്ത്വന പരിചരണം വിപുലപ്പെടുത്തുകയാണു ലക്ഷ്യമെന്നും യോഗം രാഷ്ട്രീയ നേട്ടത്തിനല്ലെന്നും മൊയ്തു പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama