go

ചാവറ കുര്യാക്കോസച്ചൻ പള്ളിക്കടവിലെത്തിയതിന്റെ ഒ‌ാർമ പുതുക്കും

SHARE

വരാപ്പുഴ ∙ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കൂനമ്മാവ് പള്ളിക്കടവിൽ വഞ്ചി മാർഗം എത്തിയതിന് 155 വർഷം തികയുന്നു. 1864 ജനുവരി 12നാണു കുര്യാക്കോസച്ചൻ കൂനമ്മാവ് പള്ളിക്കടവിൽ എത്തിയത്. തുടർന്നു കൂനമ്മാവ് സെന്റ് ഫിലോമിനാസിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അദ്ദേഹം പ്രിയോറായി ചുമതലയേറ്റു.

ഇതിന്റെ സ്മരണയ്ക്കായി നാളെ വൈകിട്ട് അഞ്ചിനു പള്ളിക്കടവിൽ നടത്തുന്ന ഓർമപുതുക്കൽ യോഗത്തിൽ ഇടവക വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് മുഖ്യാതിഥിയാകും. പള്ളിക്കടവിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ ഗ്രോട്ടോയിൽ പുഷ്പാർച്ചന നടത്തും. പുഴയിൽ 155 വിളക്കുകൾ തെളിച്ച‌് ഒഴുക്കും. ഫാ.ടോമി മഠത്തിപറമ്പിലിന്റെ നേതൃത്വത്തിൽ കുർബാനയും നടക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama