go

ചേരാനല്ലൂർ ഗവ.ആയുർവേദ ആശുപത്രിക്ക് 56 ലക്ഷം

SHARE

പെരുമ്പാവൂർ ∙ ചേരാനല്ലൂർ ഗവ.ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

2129 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമിക്കുന്നത്. റിസപ്‌ഷൻ, 3 ഒപി മുറികൾ, ആയുർവേദ ലാബ്, നഴ്സസ് റൂം, ഫാർമസി, ശുചിമുറികൾ എന്നിയുണ്ടാകും. 65 വർഷം പിന്നിട്ട ആശുപത്രിക്കായി പഞ്ചായത്ത് 1997 ൽ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. മങ്കുഴി,തോട്ടുവ, ഇടവൂർ എന്നിവിടങ്ങളിൽ നിന്നായി 250 രോഗികൾ ദിവസവുമെത്തുന്നുണ്ട്. ഒരു ഡോക്ടർ ഉൾപ്പെടെ 6 ജീവനക്കാരുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിർമാണ ചുമതല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama