go

ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

ഡിജോ.
ഡിജോ.
SHARE

പറവൂർ ∙ വിദ്യാർഥികൾക്കു വിൽക്കാനായി കൊണ്ടുവന്ന ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. തൃശൂർ കുരിയാച്ചിറ മാമ്പ്രക്കാരൻ വീട്ടിൽ ഡിജോ (28)നെ മൂത്തകുന്നം ലേബർ കവലയിൽവച്ചാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു ഡിജോ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. 500 രൂപയ്ക്ക് വാങ്ങുന്ന ഗുളിക 1000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

ഒരു ദിവസം 300 സ്ട്രിപ്പ് ഗുളിക വിൽക്കുമെന്നു ചോദ്യം ചെയ്യലിൽ ഡിജോ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജ്, ഉദ്യോഗസ്ഥരായ പി.കെ.ബിജു, പി.കെ.ശ്രീകുമാർ, പി.എസ്.വസന്തകുമാർ, പി.ബി.ഷിബു, പി.കെ.ഗോപി, എം.ജി.പ്രദീപ്കുമാർ, വി.വി.ബേബി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama