go

കറുകടം വ്യാജമദ്യ കേസിലെ നാലാം പ്രതി പിടിയിൽ

സോബിൻ
സോബിൻ
SHARE

കോതമംഗലം ∙ കറുകടം വ്യാജമദ്യ കേസിലെ നാലാം പ്രതി പാലക്കാട് ആലത്തൂർ കിഴക്കൻഞ്ചേരി പിമ്പിങ്കൽ സോബിൻ ചന്ദ്രനെ (25) എക്സൈസ് സ്പെഷൽ സക്വാഡ് അറസ്റ്റ് ചെയ്തു.  കേസിലെ ഒന്നും രണ്ടും പ്രതികളായ കറുകടം ശ്രീനിലയം ശ്രീകുമാർ–പ്രിയ ദമ്പതികളുടെ വീട്ടിൽനിന്നു കഴിഞ്ഞ നവംബർ 24നു 20 ലീറ്റർ ചാരായവും 305 കുപ്പി വ്യാജമദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. 

ഒന്നും രണ്ടും പ്രതികൾക്ക് ചാരായം എത്തിച്ചു നൽകിയ കേസിൽ പുന്നേക്കാട് കൊമ്പത്താൻ ജോളി വർഗീസിനെയും സംഘം പിന്നീട് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതികളായ ദമ്പതികൾക്കു വ്യാജമദ്യം നൽകിയ കേസിലാണു നാലാം പ്രതിയായ സോബിൻ ചന്ദ്രൻ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം സ്പെഷൽ സ്ക്വാഡ് സി.ഐ. ബി.സുരേഷ്, എസ്ഐ. ശ്രീരാജ് എന്നിവർ കേസന്വേഷണത്തിനു നേതൃത്വം നൽകി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama