go

കൈത്തറി മാർക്കറ്റ് സ്വകാര്യ കമ്പനികൾ കയ്യടക്കി: മന്ത്രി എ.സി.മൊയ്തീൻ

കൈത്തറി, ഖാദി മേഖലയുടെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു. രമേഷ് ഡി.കുറുപ്പ്, രമേഷ് മേനോൻ, വി.ഡി.സതീശൻ എംഎൽഎ, മുഹമ്മദ് സഫിറുല്ല, കെ.സുധീർ തുടങ്ങിയവർ സമീപം.
കൈത്തറി, ഖാദി മേഖലയുടെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു. രമേഷ് ഡി.കുറുപ്പ്, രമേഷ് മേനോൻ, വി.ഡി.സതീശൻ എംഎൽഎ, മുഹമ്മദ് സഫിറുല്ല, കെ.സുധീർ തുടങ്ങിയവർ സമീപം.
SHARE

പറവൂർ ∙ കൈത്തറി വസ്ത്രങ്ങളുടെ മാർക്കറ്റ് സ്വകാര്യ കമ്പനികൾ കയ്യടക്കിയെന്നു മന്ത്രി എ.സി.മൊയ്തീൻ. കൈത്തറി, ഖാദി മേഖലയുടെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവകാലങ്ങളും റിബേറ്റും മാത്രം ആശ്രയിച്ചു മേഖലയെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. സഹകരണ സംഘങ്ങൾക്കു പലപ്പോഴും മേഖലയെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നില്ല. പ്രളയത്തിൽ തകർന്ന കൈത്തറിമേഖലയുടെ തിരിച്ചുവരവിനായി വലിയ ശ്രമമാണു കേരളത്തിൽ ഉണ്ടായത്.കൈത്തറിക്കു രാജ്യാന്തര തലത്തിൽ മാർക്കറ്റ് ഉണ്ടാകുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നുണ്ട്.

കൈത്തറി മേഖലയെയും തൊഴിലാളികളെയും സഹായിക്കുന്നതിനാണു സർക്കാർ സ്കൂൾ യൂണിഫോം പദ്ധതി ആവിഷ്ക്കരിച്ചത്. പുതിയ തലമുറയെ ആകർഷിക്കാനുള്ള വേതനം കൈത്തറി, ഖാദി മേഖലയിൽ ഉണ്ടാകണം. 170 കോടിയാണ് ഇത്തവണ കൈത്തറി യൂണിഫോം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.വി.ഡി.സതീശൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ മുഹമ്മദ് സഫിറുല്ല, സേവ് ദ‌് ലൂം ഓർഗനൈസേഷൻ ഫൗണ്ടർ രമേഷ് മേനോൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.ഏബ്രഹാം, നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പ്, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.സുധീർ, ഗാന്ധി സ്മാരക നിധി ട്രസ്റ്റ് അംഗം കെ.ജി.ജഗദീശൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിഫോം നെയ്ത വകയിൽ തൊഴിലാളികൾക്കു ലഭിക്കാനുണ്ടായിരുന്ന കൂലിയുടെ വിതരണോദ്ഘാടനം നടത്തി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama