go

അമൃതശ്രീ ജില്ലാ സംഗമം; ആയിരങ്ങൾ പങ്കെടുത്തു

Ernakulam News
ചിരിവരമുണ്ടാകട്ടെ: കൊച്ചി ഏലൂരിൽ അമൃതശ്രീ സംഗമത്തിലെ സഹായ വിതരണത്തിനിടെ തന്റെ കാലിൽ നമസ്കരിക്കാനൊരുങ്ങിയ സ്ത്രീയോട് ഉദ്ഘാടകൻ നടൻ സലിം കുമാറിന്റെ പ്രത്യഭിവാദ്യം. സ്വാമി പൂർണാമൃതാനന്ദപുരി സമീപം. ചിത്രം: മനോരമ
SHARE

കൊച്ചി∙ സ്ത്രീ ശക്തി തെളിയിച്ചു അമൃത സ്വാശ്രയ സംഘമായ അമൃതശ്രീയുടെ ജില്ലാ സംഗമം. ഉദ്യോഗമണ്ഡൽ ഫാക്ട് ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരങ്ങൾ പങ്കെടുത്തു. അമൃതശ്രീ പദ്ധതിയുടെ പ്രവർത്തന മൂലധന ആനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ സലിം കുമാർ നിർവഹിച്ചു. സ്ത്രീകളെ സ്വന്തം കാലിൽ നിർത്താനുളള വലിയ പദ്ധതിയാണു അമൃതശ്രീയെന്നും അതു പടർന്നു പന്തലിച്ചു നിൽക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സലിംകുമാർ പറഞ്ഞു. തനിക്കു ജീവൻ തിരികെ നൽകിയതു മാതാ അമൃതാന്ദമയിയാണ്. അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമൃതശ്രീ വലിയ പ്രസ്ഥാനമായി മാറുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Ernakulam News
ഏലൂരിൽ അമൃതശ്രീ സംഗമത്തിനെത്തിയ വനിതകൾ.

അമൃതാനന്ദമയി മഠം ജന.സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അധ്യക്ഷനായിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സിഐടിയു നേതാവ് കെ.ചന്ദ്രൻപിളള, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസ്, അമൃതശ്രീ ചീഫ് കോഓർഡിനേറ്റർ രംഗനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റുകൾക്കു പ്രവർത്തന മൂലധനമായി 30,000 രൂപയാണു ലഭിച്ചത്. കൂടാതെ വസ്ത്രങ്ങളും വിതരണം ചെയ്തു. സ്വയംതൊഴിൽ കണ്ടെത്തുവാൻ വനിതകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുൻപു  മാതാ അമൃതാനന്ദമയി മഠം തുടക്കമിട്ട പദ്ധതിയാണ് അമൃതശ്രീ.

കേരളത്തിന് പുറമേ മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇരുപതിനായിരത്തോളം സംഘങ്ങളായി 4 ലക്ഷം വനിതകൾ പദ്ധതിക്ക് കീഴിലുണ്ട്.     സംസ്ഥാനത്ത് 11,000 സ്വാശ്രയ സംഘങ്ങളിലായി രണ്ടേകാൽ ലക്ഷത്തിലധികം അംഗങ്ങൾ പ്രവർത്തിക്കുന്നു. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, മൊബൈൽ ഫോൺ റിപ്പയറിങ്, ടു വീലർ റിപ്പയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ വനിതകൾക്കു തൊഴിൽ പരിശീലനം നൽകുന്നുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama