go

പാരമ്പര്യത്തൊഴിലിലൂടെ കലാസൃഷ്ടികളുമായി സ്റ്റുഡന്റ്സ് ബിനാലെ

Ernakulam News
സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ടെംപിൾ വേദിയിൽ പ്രദർശിപ്പിച്ച തെലങ്കാന ആർട്ടിസ്റ്റ് മുച്ചേറിയയുടെ ബാബാ സാഹേബ് എന്ന സൃഷ്ടി.
SHARE

കൊച്ചി∙ പ്രമേയം കൊണ്ടും നിർമാണഭംഗി കൊണ്ടും ഏറെ ആകർഷകമാണ് സ്റ്റുഡന്റ്സ് ബിനാലെയിലെ പ്രതിഷ്ഠാപനങ്ങൾ. അതിലെ ശ്രദ്ധേയമായ 2 സൃഷ്ടികളാണ് മട്ടാഞ്ചേരി ടെംപിൾ വേദിയിലെ ‘ബാബാ സാഹേബ്’, കെവിഎൻ ആർക്കേഡിലെ ‘വെൻ ദി മൗണ്ടൻ ഫാൾസ്’ എന്നിവ. 2 പ്രതിഷ്ഠാപനങ്ങളും ചെയ്ത കലാകാരന്മാർ അവരവരുടെ പരമ്പരാഗത തൊഴിലിന്റെ മാധ്യമം തന്നെയാണ് കലാസൃഷ്ടിക്കും ഉപയോഗിച്ചിരിക്കുന്നത്. ഗോവയിലെ കാണകോണയിലെ മരപ്പണിക്കാരുടെ കുടുംബത്തിൽ നിന്നാണ് അക്ഷയ് ചാരി കലാകാരനാകുന്നത്. ഗോവയിലെ ഖനനത്തിൻറെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതിഷ്ഠാപനം. ആർട്ടിസ്റ്റ് കെ.പി. റെജിയായിരുന്നു ക്യൂറേറ്റർ.

Ernakulam News
ബിനാലെയുടെ ഭാഗമായി സഞ്ജയ് സുബ്രഹ്മണ്യൻ ഫോർട്ട് കൊച്ചി കബ്രാൾ യാർഡിൽ അവതരിപ്പിച്ച കച്ചേരി.

 കെവിഎൻ ആർക്കേഡിലെ സ്റ്റുഡന്റ്സ് ബിനാലെ വേദിയിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ അങ്ങേയറ്റം അത്ഭുതവും കൗതുകവും ഉണർത്തുന്നതാണ് അക്ഷയ് ചാരിയുടെ സൃഷ്ടി. മലയുടെ ആകൃതിയിൽ തടി കൊത്തിയെടുത്ത് അതിൽ ഒട്ടേറെ ആണി അടിച്ചുകയറ്റിയിരിക്കുന്നു. മലമടക്കുകളുടെ അതേ ഉയർച്ചതാഴ്ചയിലാണ് ആണിയടിച്ചു കയറ്റിയിരിക്കുന്നത്. അതിനാൽ തന്നെ ആണിയുടെ മലയായി മാത്രമേ കാഴ്ചക്കാരന് അത് മനസിലാകൂ.സ്റ്റുഡന്റ്സ് ബിനാലെയിലെ സമാനമായ മറ്റൊരു കലാസൃഷ്ടിയാണ് മട്ടാഞ്ചേരി ടെംപിൾ വേദിയിലെ ബാബാ സാഹേബ്. വേദിയുടെ കവാടം കടക്കുമ്പോൾ തന്നെ വാതിലിനപ്പുറം അംബേദ്കറുടെ രൂപം കാണാം.

ആദ്യം ചിത്രമാണെന്നു തോന്നുമെങ്കിലും അടുത്തെത്തുമ്പോഴാണ് അത് തുകൽ കഷ്ണങ്ങൾ കൂട്ടിച്ചേർത്തു തുന്നിയുണ്ടാക്കിയ അംബേദ്കറുടെ മുഖമാണെന്ന് മനസിലാകുന്നത്. തെലങ്കാന ആർട്ടിസ്റ്റായ മുച്ചേറിയ ആണ് ഈ സൃഷ്ടിക്ക് പിന്നിൽ. പാരമ്പര്യമായി തുകൽ ജോലികൾ ചെയ്യുന്ന കുടുംബത്തിലെ അംഗമാണ് മുച്ചേറിയ. തുകൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ ഏറെ പ്രശസ്തമായ മടിക്കാസ് സമുദായത്തിൽ നിന്നാണ് മുച്ചേറിയ വരുന്നത്. ബാബാ സാഹേബ് അംബേദ്കറും തുകൽ ജോലി ചെയ്തിരുന്ന മഹാർ സമുദായാംഗമായിരുന്നു എന്നതും പ്രതിഷ്ഠാപനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ബിനാലെയിൽ ഇന്ന് 

∙ ബിനാലെയുടെ 10 വേദികളിലും സന്ദർശകർക്ക് ഇന്ന് പ്രവേശനം സൗജന്യം.

∙ ദിവസവും രാവിലെ 11നും ഉച്ചയ്ക്ക് 3നും ആസ്പിൻവാൾ ഹൗസിലെ വേദിയിൽ സൃഷ്ടികൾ കാണാൻ സൗജന്യ ഗൈഡഡ് ടൂർ.

∙ ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ വൈകിട്ട് 4 മുതൽ 6 വരെ സിസ്റ്റർ ലൈബ്രറിയിൽ വനിതാപ്രതിരോധത്തിന്റെ ഗാനങ്ങൾ.

∙ സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി കെവിഎൻ ആർക്കേഡിൽ പ്രദർശിപ്പിച്ച ഗോവൻ ആർട്ടിസ്റ്റ് അക്ഷയ് ചാരിയുടെ സൃഷ്ടി.

∙ സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ടെംപിൾ വേദിയിൽ പ്രദർശിപ്പിച്ച തെലങ്കാന ആർട്ടിസ്റ്റ് മുച്ചേറിയയുടെ ബാബാ സാഹേബ് എന്ന സൃഷ്ടി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama