go

യാത്രക്കാരുടെ പേടിസ്വപ്നമായി പിറവം പടവെട്ടി പാലം

Ernakulam News
കൈവരികൾ തകർന്ന് അപകടാവസ്​ഥയിലായ പടവെട്ടിപാലം
SHARE

പിറവം∙ രാമമംഗലം റൂട്ടിൽ യാത്രക്കാർക്കു പേടി സ്വപ്നമായി പടവെട്ടി പാലം. വെള്ളി രാത്രി 9 മണിയോടെ കൈവരിയില്ലാത്ത പാലത്തിൽ നിന്നു സ്കൂട്ടർ യാത്രക്കാരൻ 15 അടി ആഴത്തിൽ തോട്ടിലേക്ക് വീണു.കൂത്താട്ടുകുളം പൈറ്റക്കുളം സ്വദേശി ലിബിനാണ് (24) അപകടത്തിൽ പെട്ടത്. തോടിന്റെ അരികിൽ നിന്നിരുന്ന മരത്തിന്റെ ശിഖരത്തിൽ പിടികിട്ടിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞതാണ് ലിബിന് തുണയായത്.കാലിനു സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ അഗ്നിശമന സേന എത്തിയാണ് കരയിലെത്തിച്ചത്.

ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയ പെരുവംമൂഴി റോഡിൽ പിറവം വലിയ പള്ളിക്കു സമീപമാണു പടവട്ടി പാലം. കൊടുംവളവും ചേർന്ന് കുപ്പിക്കഴുത്തു പോലുള്ള ഭാഗത്താണ് പാലം സ്ഥിതി ചെയ്യുന്നത്. പലപ്പോഴായി വാഹനങ്ങൾ തട്ടി കൈവരികൾ തകർന്ന നിലയിലാണ്.ഇതൊക്കെയാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.കോട്ടയം ജില്ലയിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുൾപ്പടെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama