go

കാലടിയിൽ കാറിന് തീപിടിച്ചു; മണിക്കൂറുകൾ ഗതാഗത തടസ്സം

കാലടി  ശ്രീശങ്കര പാലത്തിൽ കാറിനു തീ പിടിച്ചപ്പോൾ.
കാലടി ശ്രീശങ്കര പാലത്തിൽ കാറിനു തീ പിടിച്ചപ്പോൾ.
SHARE

കാലടി∙ ശ്രീശങ്കര പാലത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. അപകടത്തെ തുടർന്നു 2 മണിക്കൂറോളം എംസി റോഡിൽ ഗതാഗത കുരുക്കുണ്ടായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ കളമ്പാട്ടുപുരം ഞാളിയൻ ജോസിന്റെ കാറാണു കത്തി നശിച്ചത്. ജോസിന്റെ മകൻ അലനും സഹോദരിയും പെരുമ്പാവൂർ സാൻജോ ആശുപത്രിയിലേക്കു പോകുന്നതിനിടെയാണു സംഭവം. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോൾ കാർ ഓഫായി. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ബോണറ്റിനുള്ളിൽ നിന്നു പുകയുയർന്നു.

ഉടൻ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി.കാറിൽ തീ ആളിക്കത്താൻ  തുടങ്ങിയതോടെ നാട്ടുകാരും വഴിയാത്രികരും ചേർന്നു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്കമാലിയിൽ നിന്നും പെരുമ്പാവൂരിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണച്ചപ്പോഴേക്കും കാർ പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നു കരുതുന്നു.അപകടത്തെ തുടർന്നു എംസി റോഡിൽ ഗതാഗത കുരുക്കുണ്ടായതിനാൽ മലയാറ്റൂർ-കോടനാട് പാലം വഴി കിലോമീറ്ററുകൾ ചുറ്റി കറങ്ങിയാണു എംസി റോഡ് യാത്രക്കാർ പലരും പോയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama