go

2 കിലോഗ്രാം കഞ്ചാവുമായി ടാക്സി ഡ്രൈവർ പിടിയിൽ

Ernakulam News
കഞ്ചാവു കടത്തു കേസിൽ എക്സൈസ് പിടികൂടിയ കാർ
SHARE

ആലുവ∙ ആഡംബര കാറിൽ കടത്തിയ 2 കിലോഗ്രാം കഞ്ചാവുമായി ടാക്സി ഡ്രൈവർ പാലക്കാട് അഗളി കാരറ പൊട്ടയ്ക്കൽ ഷിബിൻ ഷാജിയെ എക്സൈസ് പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. കാറിന്റെ ബോണറ്റിനുള്ളിൽ ലാപ്ടോപ് ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ടുവന്നതെന്നു സിഐ ടി.എൻ. സുധീർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് അഗളി, അട്ടപ്പാടി എന്നിവിടങ്ങളിൽ എത്തിച്ച കഞ്ചാവ് കൊച്ചിയിലെ ആവശ്യക്കാർക്കു കൊടുക്കാൻ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. 

Ernakulam News
ഷിബിൻ ഷാജി

വില കൂടിയ കാറുകളിൽ മാത്രം കഞ്ചാവ് കടത്തുന്ന മാഫിയയുണ്ട്. അതിലെ പ്രധാന കണ്ണിയാണ് ഷിബിനെന്നും സിഐ പറഞ്ഞു.  ഇൻസ്പെക്ടർ സുജിത്, ഉദ്യോഗസ്ഥരായ ഹാരിസ്, സലിം യൂസഫ്, സുനീഷ്കുമാർ, സിദ്ധാർഥ്, അനൂപ്, പ്രദീപ്കുമാർ, അഫ്സൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama