go

പാനിപൂരി കഴിച്ച വീട്ടമ്മയ്ക്കു ഛർദ്ദി; നടപടിയെടുത്ത് അധികൃതർ

idukki-hospital-developments
SHARE

തൃപ്പൂണിത്തുറ ∙ കിഴക്കേക്കോട്ടയിലെ ശീതളപാനീയക്കടയിൽ നിന്നു പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഛർദ്ദി ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി ഭക്ഷ്യവസ്തു പിടിച്ചടുത്തു. രാത്രി എട്ടോടെ ആയിരുന്നു സംഭവം. തൃപ്പൂണിത്തുറ റിഫൈനറി റോഡിൽ താമസിക്കുന്ന ബിസിനസുകാരൻ മോഹനനും കുടുംബത്തിനുമാണ് ദുരനുഭവം. പാനിപൂരി രുചിച്ചു നോക്കിയപ്പോൾ തന്നെ ഭാര്യ ഛർദിച്ചു തുടങ്ങിയെന്നും പരാതി പറഞ്ഞപ്പോൾ സ്ഥാപനത്തിലുള്ളവർ തങ്ങളെ മോശമാക്കുന്ന വിധത്തിൽ സംസാരിച്ചെന്നും മോഹനൻ പറഞ്ഞു. 

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് ആലുവ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ വി. ഷൺമുഖന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പരിശോധന നടത്തിയത്. വീട്ടമ്മയ്ക്കു കഴിക്കാൻ നൽകിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാനിപൂരി ഫ്രീസറിൽ സൂക്ഷിച്ച ശേഷം നാളെ ലാബ് പരിശോധനയ്ക്കയയ്ക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama